പെരിയ കുടുംബസഹായഫണ്ട്‌ നൽകിയില്ല ; കോഴിക്കോട്ട‌് കോൺഗ്രസിൽ തർക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

പെരിയ കുടുംബസഹായഫണ്ട്‌ നൽകിയില്ല ; കോഴിക്കോട്ട‌് കോൺഗ്രസിൽ തർക്കം


യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകരായ കൃപേഷിന്റെയും ശരത‌് ലാലിന്റെയും കുടുംബത്തെ സഹായിക്കാൻ പിരിച്ച ഫണ്ട‌് കൈമാറാത്തതിനെച്ചൊല്ലി കോഴിക്കോട്ട‌് കോൺഗ്രസ‌് ജില്ലാ കമ്മിറ്റിയിൽ തർക്കം. കഴിഞ്ഞദിവസം ചേർന്ന ഡിസിസി നേതൃയോഗത്തിൽ ഒരുവിഭാഗം ഫണ്ട‌് പ്രശ്നം ഉന്നയിച്ച‌് ഡിസിസി പ്രസിഡന്റ‌് ടി സിദ്ദിഖിനെ പ്രതിക്കൂട്ടിലാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും ഫണ്ട‌് കൈമാറിയില്ലെന്ന‌് ചില ഭാരവാഹികൾ പറഞ്ഞു. 15 ലക്ഷം രൂപ ഡിസിസി ഇതേവരെ സമാഹരിച്ചു.

ഫെബ്രുവരി 15നായിരുന്നു കൈമാറേണ്ടത‌്. എന്നാൽ പണം വകമാറ്റി ചെലവഴിച്ചെന്നാണ‌് ആരോപണം. ഇതേക്കുറിച്ച‌് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളും യോഗത്തിൽചർച്ചയായി. കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ആരോപണം.

മുഴുവൻ മണ്ഡലം കമ്മിറ്റികളും പണം തന്നില്ലെന്നായിരുന്നു സിദ്ധിഖിന്റെ വിശദീകരണം.  രാഹുൽഗാന്ധിയുടെ കോഴിക്കോട്ടെ പൊതുയോഗം നടത്തിപ്പിനായി വലിയ പണം ചെലവായി.  എന്നാൽ രാഹുലിന്റെ പരിപാടിക്കായി കെപിസിസി പ്രത്യേകഫണ്ട‌് നൽകിയത‌് മുല്ലപ്പള്ളി ഓർമിപ്പിച്ചു.

ജില്ലയിൽ നേരത്തെ സമാഹരിച്ച ഷുഹൈബ‌് കുടുംബ സഹായനിധിയെക്കുറിച്ചും ആക്ഷേപമുയർന്നിരുന്നു. 26 ലക്ഷം ശേഖരിച്ചെന്നും എന്നാൽ 20 ലക്ഷമേ നൽകിയുള്ളുവെന്നുമായിരുന്നു ആക്ഷേപം. ഇതിന്റെ വ്യക്തമായ കണക്ക‌് ഇതുവരെ അവതരിപ്പിച്ചിട്ടില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2E580uA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages