എല്ലാം ശരിയാകും എന്നുപറഞ്ഞത്‌ വെറുതെയല്ല; മന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച്‌ സോഷ്യൽ മീഡിയ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

എല്ലാം ശരിയാകും എന്നുപറഞ്ഞത്‌ വെറുതെയല്ല; മന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച്‌ സോഷ്യൽ മീഡിയ

ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ വന്ന കമന്റിനെത്തുടർന്ന്‌ നവജാത ശിശുവിന്റെ ചികിത്സയ്ക്ക്‌ അതിവേഗം നടപടിയെടുത്ത ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക്‌ സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം.

എല്ലാം ശരിയാകും എന്നു പറഞ്ഞ് അധികാരത്തിൽ വന്ന ഇടതു പക്ഷ സർക്കാർ മാറ്റിയെഴുത്തുകയാണ് വാക്കിലൂടെ അല്ല, പ്രവർത്തിയിലൂടെ എന്ന്‌ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ എന്ന്‌ ഏവരും സമ്മതിക്കുന്നുണ്ട്‌. 

ഫേസ്‌ബുക്കിൽ വന്ന ഒരു പോസ്‌റ്റിലെ വരികൾ. ''ഒരു പ്രയാസം വന്നാൽ ഒരു മെസേജിലൂടെയൊ കമൻറിലൂടെയോ അതറിയിച്ചാൽ പോലും മണിക്കൂറുകൾക്കുള്ളിൽ പരിഹാരം കാണാൻ കഴിയും എന്ന വിശ്വാസം പകരാൻ ഇന്നത്തെ ഇടതു സർക്കാറിന് കഴിഞ്ഞിട്ടുണ്ട്, കണ്ണടച്ച് ഇരുട്ടെന്ന് പറഞ്ഞ് ഉളളിലെ ഇരുട്ട് സമൂഹത്തിൽ പടർത്താൻ മാധ്യമ വ്യഭിചാരികൾ മൽസരിക്കുമ്പോൾ ഈ നാട്ടിൽ മതത്തിന്നും രാഷട്രീയത്തിന്നുമതീതമായി മനുഷ്യനു വേണ്ടി പ്രവർത്തിക്കുന്ന ഹൃദയമുള്ളൊരു ഭരണകൂടമുണ്ടെന്ന് തെളിയിച്ചേ കൊണ്ടിരിക്കുന്നു, ഒന്നല്ല ഒരായിരം അനുഭവങ്ങളിലൂടെ... വീണ്ടും വീണ്ടും അഭിമാനമാകുകയാണ് ഈ സർക്കാർ.....''.

ആരോഗ്യവകുപ്പ്‌ മാത്രമല്ല. മുഴുവൻ വകുപ്പുകളും പൊതുജനങ്ങളോട്‌ ഏറ്റവും അടുത്തുനിന്ന്‌ ഇടപഴുകുന്നുവെന്നും സോഷ്യൽ മീഡിയയിൽ പലരും ആവർത്തിക്കുന്നു

അമൽ ലാലിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

ശൈലജ ടീച്ചർ,
ഏറ്റവും ചെറിയ വാക്കില്‍ ഡിഫൈന്‍ ചെയ്‌താല്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തക ❤
നിങ്ങള്‍ക്ക് പരമപുശ്ചമുള്ള, ദേഷ്യം തോന്നുന്ന, എല്ലാരും കണക്കാണ് എന്ന് തോന്നിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന കൂട്ടത്തിലെ ഇടതുപക്ഷക്കാരി.

Anil ന്‍റെ പോസ്റ്റില്‍ പറയും പോലെ

“ആരോഗ്യ മേഖലയില്‍ ജാഗ്രതയ്ക്കും പെട്ടെന്നുള്ള ഇടപെടലുകള്‍ക്കും ശൈലജ ടീച്ചര്‍ക്ക് രാഷ്ട്രീയം മാറ്റി വച്ച് കൊണ്ട് ഇഷ്ടം”

“കെ എസ് ആര്‍ ടി സി ലാഭത്തിലാക്കിയ ഗതാഗത മന്ത്രിയ്ക്ക് നമ്മള്‍ സലൂട്ട് കൊട്ക്കും. അവടെ രാഷ്ട്രീയം ഒന്നും വിഷയല്ല.”

“അല്ല, അതൊക്കെ എന്തൊക്കെ പറഞ്ഞാലും പുതിയ വിദ്യാഭ്യാസ മന്ത്രി വന്നതിനു ശേഷം യൂണിഫോം പുസ്തകം ഒക്കെ നേരത്തെ തന്നെ എത്തുന്നുണ്ട്. മാത്രല്ല സര്‍ക്കാര്‍ സ്കൂളുകളിലൊക്കെ എന്താ തെരക്ക്. അംഗീകരിക്കേണ്ട കാര്യങ്ങളെ നമ്മള്‍ രാഷ്ട്രീയം മാറ്റി വച്ചും അംഗീകരിക്കണം.”

നിങ്ങളെന്തിനാണ് ആ രാഷ്ട്രീയം മാറ്റി വയ്ക്കുന്നത്. ആ രാഷ്ട്രീയത്തിന്‍റെ ടൂള്‍സാണ് മനുഷ്യന്മാരെ ആ മന്ത്രിമാര്‍. ചീത്തയെന്നു പറയുന്ന, മുഖം ചുളിക്കുന്ന, മറ്റൊരു ജോലി കൂടിയില്ലെങ്കില്‍ ഇവറ്റകളെ കൊള്ളില്ലെന്ന ജോയ് മാത്യൂ വചനങ്ങളിലേക്ക് ഫിറ്റ്‌ ചെയ്ത രാഷ്ട്രീയ കൂട്ടത്തിന്‍റെ പ്രത്യേയശാസ്ത്രത്തിലൂന്നിയ പ്രവര്‍ത്തനമാണിത്.
സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെ എസ് ആര്‍ ടി സി എന്നിവയെ ശക്തിപ്പെടുത്തും എന്ന ഇലക്ഷന്‍ മാനിഫെസ്റ്റോ അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങള്‍.

ശൈലജ ടീച്ചര്‍ ഒരു രാഷ്ട്രീയമാണ് ബ്രോസ്. അവരുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്നത്, ഊര്‍ജ്ജം കൊട്ക്കുന്നത്, പ്രയോരിറ്റിയുണ്ടാക്കുന്നത് ആ രാഷ്ട്രീയാശായമാണ്. കാലങ്ങളായി ആ ഒറ്റ രാഷ്ട്രീയ ആശയത്തിനായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നൊരു സ്ത്രീയാണവര്. ആ വ്യക്തിയെ ഇന്ന് കാണുന്ന രീതിയില്‍ മാറ്റി പണിഞ്ഞത് പോലും ആ രാഷ്ട്രീയമാവും. അതുകൊണ്ട് തന്നെ ആ രാഷ്ട്രീയം മറക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യാതെ അഭിനന്ദിയ്ക്കാം.



from Kerala || Deshabhimani ​Online ​News http://bit.ly/2Vanlj5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages