നാഗമ്പടം പഴയ മേൽപ്പാലം മുറിച്ചു മാറ്റും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

നാഗമ്പടം പഴയ മേൽപ്പാലം മുറിച്ചു മാറ്റും


നാഗമ്പടം പഴയ റെയിൽവേ മേൽപാലം  ജുൺ ആദ്യവാരം മുറിച്ചുമാറ്റും. ഇതിനായി കോട്ടയം വഴിയുള്ള  ട്രെയിൻ ഗതാഗതത്തിൽ 36 മണിക്കൂർ നിയന്ത്രണം വേണ്ടിവരും. റെയിൽവേ ഉന്നത ഉദ്യോഗസ്ഥ സംഘം ശനിയാഴ‌്ച നടത്തിയ പരിശോധനയെത്തുടർന്നാണ‌് തീരുമാനം. സ‌്ഫോടനത്തിലൂടെ പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പാലത്തിന്റെ കോൺക്രീറ്റ‌് മുറിച്ചുമാറ്റുന്ന രീതിയോ, പാലം വശത്തേക്ക‌് തള്ളിവച്ചശേഷം താഴെയിറക്കുന്ന രീതിയോ നടപ്പാക്കാനായിരുന്നു ആലോചന. പാലം വശത്തേക്ക‌് തള്ളി വയ‌്ക്കുന്ന രീതി അപകട സാധ്യത കൂട്ടാൻ ഇടയുണ്ടെന്ന‌് കണ്ടാണ‌് ഉപേക്ഷിച്ചത‌്.

കോൺക്രീറ്റ‌് കട്ടർ ഉപയോഗിച്ചാവും പാലം മുറിച്ചുമാറ്റുന്നത‌്. മുറിച്ച‌ുമാറ്റുന്ന ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച‌് നീക്കും. സ‌്റ്റീൽ ഗ്രിപ്പ‌് ഉപയോഗിച്ച‌്  താങ്ങ‌് നിർമിച്ച ശേഷമാവും കോൺക്രീറ്റ‌് മുറിക്കുക. സുരക്ഷയ‌്ക്ക‌് വേണ്ടിയാണ‌് താങ്ങ‌് നിർമിക്കുന്നത‌്.

താങ്ങ‌് നിർമിക്കുന്നതിന‌് മുന്നോടിയായി ഉടൻ  കോൺക്രീറ്റ‌് തറ കെട്ടും. ഇതിനുള്ള സമയവും ക്രെയിൻ അടക്കമുള്ള മറ്റ‌് സാമഗ്രികൾ എത്തിക്കുന്നതിനുള്ള സാവകാശത്തിനും വേണ്ടിയാണ‌്  ജൂൺ ആദ്യ വാരത്തിൽ നിശ‌്ചയിച്ചിരിക്കുന്നത‌്. ശനിയാഴ‌്ചകളിലാണ‌് താരതമ്യേന ട്രെയിൻ സർവീസിന്റെ എണ്ണം കുറവ‌്. അതുകൂടി കണക്കിലെടുത്താവും തീയതി തീരുമാനിക്കുക.



from Kerala || Deshabhimani ​Online ​News http://bit.ly/2VV5nFP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages