ശ്രീധരൻപിള്ളയ‌്ക്കെതിരെ രൂക്ഷ വിമർശനം; എൻഎസ‌്‌എസ‌ിനെതിരെ കെ സുരേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ശ്രീധരൻപിള്ളയ‌്ക്കെതിരെ രൂക്ഷ വിമർശനം; എൻഎസ‌്‌എസ‌ിനെതിരെ കെ സുരേന്ദ്രൻ

ആലപ്പുഴ > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ കനത്ത പരാജയത്തെച്ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷം. ആലപ്പുഴയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും ഭാരവാഹി യോഗത്തിലും നേത‌ൃത്വത്തിനെതിരെ കടുത്ത വിമർശനമുയർന്നു. ജയം പ്രതീക്ഷിച്ച പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ തോൽവിയിൽ സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയ‌്ക്കെതിരെ ഒരുവിഭാഗം രൂക്ഷമായ വിമർശനമുന്നയിച്ചു.

പത്തനംതിട്ടയിൽ മൂന്നാംസ്ഥാനത്തേക്കുപോയ കെ സുരേന്ദ്രൻ എൻഎസ‌്‌എസ‌ിനെതിരെ ഉൾപ്പെടെ വിമർശനമുന്നയിച്ചതായാണ‌് വിവരം. യോഗത്തിൽ പങ്കെടുത്ത ദേശീയ സെക്രട്ടറി വൈ സത്യകുമാർ കേരളഘടകത്തിന്റെ പ്രകടനത്തിൽ ത‌ൃപ‌്തിയില്ലെന്ന‌് തുറന്നടിച്ചു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ച വോട്ടുകൾ നേടാൻ കഴിഞ്ഞില്ലെന്ന‌് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിഷയത്തിൽ സംസ്ഥാനത്ത‌് നിയമനിർമാണം നടത്തുമെന്ന രമേശ‌് ചെന്നിത്തലയുടെ പ്രസ‌്താവന തട്ടിപ്പാണെന്നും ഭരണഘടനാപരമായ പരിഹാരമുണ്ടാകേണ്ടത‌് കേന്ദ്രത്തിലാണെന്നും എം ടി രമേശ‌് പറഞ്ഞു. വിധി വന്ന ഘട്ടത്തിൽ ഈ പരിഹാരത്തിന‌് കേന്ദ്രം ശ്രമിക്കാതിരുന്നത‌് എന്തുകൊണ്ടാണെന്ന ചോദ്യത്തിന‌് കേസ‌് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു മറുപടി.



from Kerala || Deshabhimani ​Online ​News http://bit.ly/2EFw2MZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages