തമിഴ്‌ സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ്‌ മീരാൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

തമിഴ്‌ സാഹിത്യകാരൻ തോപ്പിൽ മുഹമ്മദ്‌ മീരാൻ അന്തരിച്ചു

ചെന്നൈ> പ്രമുഖ തമിഴ്‌ സാഹിത്യകാരൻ  തോപ്പിൽ മുഹമ്മദ് മീരാൻ(75) അന്തരിച്ചു.പുലർച്ചെ തിരുനെൽവേലിയിലായിരുന്നു അന്ത്യം.   നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി  അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1997 ൽ ചായ്‌വു നാർക്കാലി എന്ന കൃതിക്കാണ്‌ കേരന്ദ സാഹിത്യ അക്കാദമി അവാർഡ്‌  ലഭിച്ചത്‌. മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവർത്തനങ്ങളും എഴുത്തിൽ കാണാം.

1944 സെപ്‌റ്റംബർ 26-ന്‌ കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്താണ്‌  ജനനം. നാഗർകോവിൽ എസ്‌ ടി.ഹിന്ദു കോളജിൽ നിന്ന്‌ ഇക്കണോമിക്‌സിൽ ബി.എ. പൂർത്തിയാക്കി. വ്യാപാരിയായിരുന്നു. മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ രചനാ രീതി.

ആറു നോവലും അഞ്ചു കഥാസമാഹാരങ്ങളും വിവർത്തനങ്ങളുമടക്കം കടലോരഗ്രാമത്തിൽ കതൈ, ഇംഗ്ലീഷ്‌, മലയാളം, തെലുങ്ക്‌, കന്നഡ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ്‌ വിവർത്തനമായ ദി സ്‌റ്റോറി ഒഫ്‌ എ സീസൈഡ്‌ വില്ലേജ്‌ ക്രോസ്‌വേഡ്‌ അവാർഡിന്‌ ഷോർട്ട്‌ലിസ്‌റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2JvqdVw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages