വിജയപീഠത്തിൽ ഒളിമ്പിക‌്സ‌് മെഡൽസ്വപ‌്നമണിഞ്ഞ‌് അഭിഷേക‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

വിജയപീഠത്തിൽ ഒളിമ്പിക‌്സ‌് മെഡൽസ്വപ‌്നമണിഞ്ഞ‌് അഭിഷേക‌്


കൊച്ചി
മലേഷ്യയിലെ ഐപ്പോക് ഇന്ദ്രമുള്ള സ‌്റ്റേഡിയത്തിലെ വിജയപീഠത്തിൽ വെള്ളിത്തിളക്കവുമായി നിൽക്കുമ്പോൾ സി പി അഭിഷേകിന്റെ മനസ്സിൽ ഒരു സ്വപ‌്നമുണ്ട‌്. ഒളിമ്പിക‌്സിൽ രാജ്യത്തിനുവേണ്ടി മെഡൽ അണിയണം. സ്വപ‌്നം സഫലമാക്കാനാണ‌് ഈ പതിമൂന്നുകാരന്റെ ഇനിയുള്ള യത‌്നം.

മെയ‌് അഞ്ചിന‌് മലേഷ്യയിൽ നടന്ന അന്താരാഷ‌്ട്ര ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 12–-13 വയസ്സുകാരുടെ വിഭാഗം കരാട്ടെ  ഷോട്ടോഖാൻ (ഇൻഡിവിജ്വൽ കത്ത) മത്സരത്തിൽ വെള്ളിമെഡൽ നേടിയാണ‌് അഭിഷേക‌് ശ്രദ്ധാകേന്ദ്രമായത‌്. 14 രാജ്യങ്ങളിൽനിന്നുള്ള പ്രതിയോഗികളെ നേരിട്ടായിരുന്നു സ്വപ‌്നനേട്ടം. കേരളത്തിലെ 14 പേർ ഉൾപ്പെടെ ഇന്ത്യയിൽനിന്ന‌് 98 പേരാണ‌് മത്സരത്തിൽ പങ്കെടുത്തത‌്. കേരളത്തിൽനിന്നുള്ള ടീമംഗങ്ങളിൽ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥിയായിരുന്നു. ശ്രീലങ്കയിലെ കൊളംബോയിൽ സെപ‌്തംബറിൽ നടന്ന അന്താരാഷ‌്ട്ര മത്സരത്തിലും വെള്ളി നേടിയിരുന്നു.

ഏഴാംവയസ്സുമുതൽ കരാട്ടെ അഭ്യസിച്ചുതുടങ്ങിയ അഭിഷേക‌് ദേശീയ, അന്തർദേശീയ തലങ്ങളിൽ ഉൾപ്പെടെ മുപ്പതിലേറെ മെഡലുകൾ നേടിയിട്ടുണ്ട‌്. കരാട്ടെ ബ്ലാക‌്ബെൽറ്റ‌് ഫസ‌്റ്റ‌് ഡാൻ നേടിയിട്ടുള്ള അഭിഷേകിന‌് കൂടുതൽ അന്താരാഷ‌്ട്ര മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ‌് ആഗ്രഹം. ഇതിലൂടെ ആർജിക്കുന്ന മത്സരപരിചയം ഒളിമ്പിക‌് മെഡൽ എന്ന സ്വപ‌്നസാക്ഷാൽക്കാരത്തിന‌് ചവിട്ടുപടിയാകും. ഇരുമ്പനം വിഎച്ച‌്എസ‌്എസ‌് എട്ടാംക്ലാസ‌് വിദ്യാർഥിയാണ‌്. ദേശാഭിമാനി കൊച്ചി യൂണിറ്റ‌് പ്രിന്റിങ‌് വിഭാഗം ജീവനക്കാരൻ സി പി പ്രവീണിന്റെയും ധന്യയുടെയും മകനാണ‌്. സഹോദരൻ ദക്ഷേഷ‌്. നെട്ടൂർ സ്വദേശി ലിജു ജോസഫ‌ാണ‌് പരിശീലകൻ. ശിഷ്യന്റെ വിജയങ്ങൾക്ക‌് വിലപ്പെട്ട മാർഗനിർദേശങ്ങളുമായി ലിജു ഒപ്പമുണ്ട‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2WCOH2W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages