കൊല്ലം> യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ 1,49,772 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കൊല്ലം പാർലമെന്റ‌് മണ്ഡലം നിലനിർത്തി. 4,97,264 വോട്ടാണ‌് യുഡിഎഫിന‌് ലഭിച്ചത‌്. എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന് 3,47,492 വോട്ട് ലഭിച്ചു. എൻഡിഎ സ്ഥാനാർഥി കെ വി സാബു 1,02,319 വോട്ട് നേടി. ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് ഭൂരിപക്ഷമുണ്ട്. പത്തു സ്ഥാനാർഥികളാണ‌് മത്സരരംഗത്ത‌് ഉണ്ടായിരുന്നത‌്.
നിയമസഭാ മണ്ഡലങ്ങൾ, ഭൂരിപക്ഷം ക്രമത്തിൽ: -കൊല്ലം–-- 24,545, ചവറ-–- 27,568, പുനലൂർ–--18,666, ചടയമംഗലം–--14,232, കുണ്ടറ-–- 24,309, ഇരവിപുരം–--23,420, ചാത്തന്നൂർ- –-17,032. 2014ൽ എൻ കെ പ്രേമചന്ദ്രൻ (ആർഎസ‌്പി) 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം എ ബേബിക്ക് (സിപിഐ എം) 3, 70, 879 വോട്ട് ലഭിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥി പി എം വേലായുധൻ (ബിജെപി), 58,671 വോട്ട് നേടി. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴു മണ്ഡലങ്ങളിൽ ബിജെപി 1,30, 672 വോട്ട് നേടിയിരുന്നു.
ആർഎസ്‌പി കേന്ദ്ര സെക്രട്ടറിയറ്റ‌് അംഗമായ എൻ കെ പ്രേമചന്ദ്രൻ (59) നാലാംതവണയാണ് കൊല്ലത്തുനിന്ന് പാർലമെന്റ‌് അംഗമാകുന്നത‌്. 1996 ലും 1998ലും എൽഡിഎഫ‌് അംഗമായും 2014ൽ യുഡിഎഫ‌് അംഗമായും ജയിച്ചു. 2000 ൽ രാജ്യസഭാംഗമായിരുന്നു. തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987ൽ നാവായിക്കുളം പഞ്ചായത്ത് അംഗമായാണ് തുടക്കം. 2006–- -11 എൽഡിഎഫ് മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായിരുന്നു. 2014ൽ ആർഎസ‌്പി പിളർന്നപ്പോൾ കോൺഗ്രസ് പിന്തുണയോടെ കൊല്ലം മണ്ഡലത്തിൽനിന്ന് ലോക്‌സഭയിൽ എത്തി. എൽഎൽബി ബിരുദധാരിയാണ്. ഡോ. എസ് ഗീതയാണ് ഭാര്യ. മകൻ പി ജി കാർത്തിക്.
2019 ലോക്‌സഭ
സ്ഥാനാർഥി പാർടി ലഭിച്ച വോട്ട്
എൻ കെ പ്രേമചന്ദ്രൻ ആർഎസ്‌പി 4,97,264
കെ എൻ ബാലഗോപാൽ സിപിഐ എം 3,47,492
കെ വി സാബു ബിജെപി 1,02,319
സജി കൊല്ലം (സ്വത) - 2619
സുനി കല്ലുവാതുക്കൽ (സ്വത) 1704
ട്വിങ്കിൾ പ്രഭാകരൻ എസ്‌യുസിഐ (സി) 1298
ജെ ശ്രീകുമാർ (സ്വത) 1146
എൻ ജയരാജൻ (സ്വത) 824
ജി നാഗരാജ് (സ്വത) 630
നോട്ട 5992
ആകെ വോട്ട്- 12, 92,636
പോൾ ചെയ്തത്- 9,61, 212
പോളിങ‌് ശതമാനം- 74.36
ഭൂരിപക്ഷം- 1,49,772
from Kerala || Deshabhimani Online News http://bit.ly/2HxQfGq
via IFTTT
No comments:
Post a Comment