മുംബൈ
അൽഫോൺസോ മാമ്പഴത്തിന്റെ വ്യാജനെതിരെ നടപടിക്കൊരുങ്ങി മഹാരാഷ‌്ട്ര. ഭൗമ സൂചികയിൽ ഇടംനേടിയ അൽഫോൺസോ മാമ്പഴം കൊങ്കൺ മേഖലയിൽ മാത്രമാണ‌് കൃഷി ചെയ്യുന്നത‌്. എന്നാൽ, കർണാടകത്തിൽനിന്നും വ്യാജൻ വിപണിയിലിറങ്ങിയതോടെ മഹാരാഷ‌്ട്രയിൽനിന്നുള്ള മാമ്പഴത്തിന്റെ വിപണി ഗണ്യമായി ഇടിഞ്ഞു. ഇതിനെത്തുടർന്ന‌് മഹാരാഷ‌്ട്ര കൃഷി വിപണന ബോർഡ‌് (എംഎസ‌്എഎംബി) കൃഷി ഉൽപ്പാദന വിപണി കമ്മിറ്റിക്ക‌് ശക്തമായ പരിശോധന നടത്തണമെന്ന‌് അപേക്ഷ നൽകി.
കഴിഞ്ഞ ഒക‌്ടോബറിലാണ‌് അൽഫോൺസോ മാമ്പഴത്തിന‌് ഭൗമസൂചികയിൽ ഇടം ലഭിച്ചത‌്. പ്രത്യേക രുചിയും മണവും കണക്കിലെടുത്താണ‌് പദവി നൽകിയത‌്. കൊങ്കൺ മേഖലകളിലെ താനെ, പാൽഗർ, റായ‌്ഗഡ‌്, സിന്ധുദുർഗ‌്, രത‌്നഗിരി എന്നിവിടങ്ങളിലായി 1.5 ലക്ഷം ഹെക‌്ടറിലാണ‌് അൽഫോൺസോ കൃഷി ചെയ്യുന്നത‌്.
യഥാർഥ 60 അൽഫോൺസോ മാമ്പഴങ്ങൾ 1000–-1200 രൂപയ്ക്ക‌് വിറ്റുപോയപ്പോൾ കർണാടകയിൽനിന്ന‌് അതേ വ്യാജ മാമ്പഴം 300–- 400 രൂപയ‌്ക്കാണ‌് വിൽ്ക്കുന്നത‌്. വ്യാജനെ വിറ്റഴിക്കാൻവേണ്ടി ഒരു യഥാർഥ മാമ്പഴം തിരുകിയാണ‌് വ്യപാരികൾ വിപണനം നടത്തുന്നത‌്. അൽഫോൺസോയുമായി സമാന സ്വഭാവമുള്ള ഈ മാമ്പഴങ്ങൾ അൽഫോൺസോസ‌് എന്നാണ‌് അറിയപ്പെടുന്നത‌്. കയറ്റുമതി ചെയ്യുന്ന പഴച്ചാറിലും സമാനമായ തിരിമറി ഉണ്ടാകുന്നുണ്ടെന്നാണ‌് ആരോപണം.
മാമ്പഴത്തിന്റെ പഴച്ചാർ ഇടകലർത്തി വിപണി നടത്തുന്നതിനെതിരെ അസംസ‌്കൃത ഭക്ഷണ കയറ്റുമതി വികസന അധികാരികൾക്ക‌് (എപിഇഡിഎ) പരാതി നൽകാനൊരുങ്ങുകയാണ‌് സംഘടനകൾ. ഭൗമസൂചികയിൽ ഉൾപ്പെട്ടിട്ടുള്ള ഉൽപ്പന്നങ്ങൾ വ്യാജമായി ഉൽപ്പാദിപ്പിക്കുകയാണെങ്കിൽ നിയമമനുസരിച്ച‌് ആറുമാസം തടവും 50,000 രൂപ പിഴയും ലഭിക്കും.
from Kerala || Deshabhimani Online News http://bit.ly/2WAWXk7
via IFTTT
No comments:
Post a Comment