തിരുവനന്തപുരം
ചരക്ക‌് സേവന നികുതിയിൽ കോമ്പോസിഷൻ നികുതി ഘടന തെരഞ്ഞെടുത്ത വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് നികുതി ഈടാക്കുന്നത‌് കുറ്റകരമാണെന്ന‌് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ‌് വ്യക്തമാക്കി.
കോമ്പോസിഷൻ തെരഞ്ഞെടുത്ത വ്യാപാരികൾ അവരവരുടെ നികുതിവിധേയമായ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനമാണ് നികുതിയായി അടക്കേണ്ടത്.
ഈ നികുതി ഉപയോക്താക്കളിൽനിന്ന് നേരിട്ട് പിരിക്കാൻ പാടില്ല. എന്നാൽ, ജിഎസ്ടി കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത ചില വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് ചരക്കുകളുടെ നികുതി പിരിക്കുന്നതായി പരാതികൾ ഉയരുന്നു. ഇത് ജിഎസ്ടി നിയമപ്രകാരം കുറ്റകരവും പിഴ ചുമത്താവുന്നതുമാണ്. കോമ്പോസിഷൻ നികുതി തെരഞ്ഞെടുത്ത എല്ലാ വ്യാപാരികളും തങ്ങളുടെ എല്ലാ ബില്ല് / ഇൻവോയ്‌സിന്റെയും മുകളിൽ ‘വിതരണത്തിൽ നികുതി പിരിക്കാൻ അർഹതയില്ലാത്ത കോമ്പോസിഷൻ നികുതിദായകൻ' എന്ന് മലയാളത്തിലോ "Composition taxable person, not eligible to collect tax on supply ’ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തണം.
ഇത‌് നിർബന്ധമാണ‌്. പ്രധാന വ്യാപാര സ്ഥാപനങ്ങളുടെയും ബ്രാഞ്ചിന്റെയും ബോർഡിലും നോട്ടീസിലും ‘Composition taxable person’ എന്ന് രേഖപ്പെടുത്തിയിരിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമീഷണർ ടിങ്കു ബിസ്വാൾ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2w8aZxK
via IFTTT
No comments:
Post a Comment