മുക്കം
കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ വിദ്യാർഥികൾക്കു വേണ്ടി പരീക്ഷയെഴുതുകയും ഉത്തരക്കടലാസ് തിരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളായ രണ്ട് അധ്യാപകർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി 23ലേക്ക് മാറ്റി. മുഖ്യപ്രതിയും സ്കൂളിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപകനുമായ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ഡെപ്യൂട്ടി ചീഫ് ചേന്നമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി കെ ഫൈസല്‍ എന്നിവർ അഭിഭാഷകർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി 23 ന് പരിഗണിക്കാൻ മാറ്റിയത്.
അതിനിടെ ഒളിവിൽ കഴിയുന്ന മൂന്ന് പ്രതികൾക്കെതിരെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മുക്കം സ്റ്റേഷനിൽനിന്ന് നോട്ടീസ് റൂറൽ എസ‌് പി ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. നോട്ടീസ് ഉടൻ പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവർ പുറത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്.
കേസിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ‌് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മുക്കം ഇൻസ്പെക്ടർ ഓഫ് പൊലീസ് കെ വി ബാബുവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. കോഴിക്കോട് റൂറൽ എസ‌്പിയുടെയും താമരശേരി ഡിവൈഎസ‌്പിയുടെയും മേൽനോട്ട ത്തിലായിരിക്കും അന്വേഷണം. തിരുവനന്തപുരം പരീക്ഷാ ഭവനിലെത്തി അധ്യാപകൻ എഴുതിയ ഉത്തരക്കടലാസുകൾ ശേഖരിച്ച് ഇവ അധ്യാപകൻ എഴുതിയതാണന്ന് ഉറപ്പുവരുത്താനായി ഫോറൻസിക് പരിശോധനക്ക് അയക്കും. താൻ വിദ്യാർഥികളുടെ പരീക്ഷ എഴുതിയിട്ടില്ല എന്നാണ് ഇയാൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്.
from Kerala || Deshabhimani Online News http://bit.ly/2WPu9o7
via IFTTT
No comments:
Post a Comment