ശ്രീധരൻ പിള്ളക്ക്‌ യോഗത്തിൽ രൂക്ഷ വിമർശനം ; അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്നും ആവശ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ശ്രീധരൻ പിള്ളക്ക്‌ യോഗത്തിൽ രൂക്ഷ വിമർശനം ; അധ്യക്ഷ സ്‌ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്നും ആവശ്യം

ആലപ്പുഴ> തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതോടെ പാർടിയിൽനിന്ന്‌ ബിജെപി സംസ്‌ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻ പിള്ളക്ക്‌ രൂക്ഷ വിമർശനം. കേരളത്തിൽനിന്ന്‌ മൂന്ന്‌ സീറ്റ്‌ വരെ കേന്ദ്ര നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കനത്ത പരാജയം നേരിട്ടതോടെ  വിമർശനം അധ്യക്ഷനും നേരെ നീണ്ടു. ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്നും  ആവശ്യമുയർന്നു.

ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനമുണ്ടായില്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനകള്‍ പലതും തിരിച്ചടിയായെന്നും  തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായമുയർന്നു. ചര്‍ച്ചയില്‍ പങ്കെടുത്തു ഭൂരിപക്ഷം പേരും ശ്രീധരന്‍ പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

എന്നാല്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ക്രൂശിക്കപ്പെട്ടെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നുമായിരുന്നു ശ്രീധരന്‍ പിള്ള തിരിച്ചടിച്ചു.

തനിക്കെതിരെ പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, പക്ഷേ കള്ളപ്രചരണം നടത്തരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും  വ്യക്‌തമാക്കി. .

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപിയുടെ പ്രകടനത്തില്‍ തൃപ്തിയില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം  അറിയിച്ചിരുന്നു.അതേസമയം സീറ്റുകിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച കേരള ഘടകത്തെ കേന്ദ്രമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചുവെന്നായിരുന്നു ശ്രീധരന്‍പിള്ള പറഞ്ഞത്.

ബിജെപിയില്‍ നേതൃമാറ്റം ആവശ്യമില്ലെന്നാണ് മുതിർന്ന നേതാവ്‌ എം ടി രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പുഫലം നോക്കിയല്ല ബിജെപി.പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂട്ടുത്തരവാദിത്തത്തോടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2JIiV1O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages