രാജ്യത്ത്‌ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ വീഴ്ച: കാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

രാജ്യത്ത്‌ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ വീഴ്ച: കാനം


രാജ്യമെമ്പാടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ സംഭവിച്ച വീഴ്ചയാണ് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിന് അടിസ്ഥാനമായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

കേരളത്തെ സംബന്ധിച്ചടത്തോളം അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിനുണ്ടായത‌്. ഈ പരാജയത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കും. ശബരിമല വിഷയവും വർഗീയതയും ആളിക്കത്തിച്ചെങ്കിലും ബിജെപിയുടെ പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു. വോട്ടിങ‌് ശതമാനത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് കഴിഞ്ഞിട്ടുമില്ല. ഭരണത്തിന്റെ ഒരുനേട്ടവും പറയാതെമോഡി കപട ദേശീയതയും വർഗീയതയും ആളിക്കത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് ഇവിടെ വിജയിച്ചിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട‌് പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2HBASgg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages