മാധ്യമപ്രവർത്തകരെ അവഹേളിച്ച‌് കെ സുരേന്ദ്രൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

മാധ്യമപ്രവർത്തകരെ അവഹേളിച്ച‌് കെ സുരേന്ദ്രൻ


ബിജെപി നേത‌ൃയോഗത്തിനിടെ മാധ്യമപ്രവർത്തകനെ വെല്ലുവിളിച്ചും അവഹേളിച്ചും സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ന്യൂസ‌് 18 കേരളം റിപ്പോർട്ടർ വി വി വിനോദ‌്, ക്യാമറമാൻ പി കെ പ്രശാന്തിനോടുമായിരുന്നു സുരേന്ദ്രന്റെ പോർവിളി.

യോഗം ഉച്ചഭക്ഷണത്തിന‌് പിരിഞ്ഞ സമയത്ത‌് ഹാളിന‌് വെളിയിൽ ന്യൂസ‌് 18 റിപ്പോർട്ടർ ആരെന്ന‌് തിരക്കി എത്തിയ സുരേന്ദ്രൻ യോഗം സംബന്ധിച്ച‌് നൽകിയ വാർത്ത തെറ്റാണെന്ന‌് പറഞ്ഞ‌് പരസ്യമായി അപമാനിച്ചു.

കുടയും കോലുമായി നടക്കുന്നത‌് എന്തിനാണെന്ന‌് ചോദിച്ച സുരേന്ദ്രൻ പുറത്തിറങ്ങിയാൽ ഞങ്ങളുടെ പ്രവർത്തകരുണ്ടെന്ന കാര്യം മറക്കരുതെന്ന ഭീഷണിയും മുഴക്കി. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2XeeQp1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages