തിരുവനന്തപുരം> കേരളത്തിൽ തങ്ങൾക്കുണ്ടായ വിജയം അത്ഭുതകരമാണെന്ന‌് യുഡിഎഫ‌് നേതൃയോഗം വിലയിരുത്തിയതായി പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല. ആലപ്പുഴയിലെ തോൽവിയെപ്പറ്റി കോൺഗ്രസ‌് അന്വേഷിക്കും. തന്റെ മണ്ഡലമായ ഹരിപ്പാട്ട‌് കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് വോട്ട‌് കുറഞ്ഞത‌് സ്വാഭാവികമാണ‌്. പരമ്പരാഗതമായി എൽഡിഎഫ‌് മണ്ഡലമാണ‌് ഹരിപ്പാട‌്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം വർധിച്ചത‌് ചില പ്രത്യേക സാഹചര്യംമൂലമാണെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ‌് സർക്കാർ രാജിവയ‌്ക്കണം. യുഡിഎഫ‌് അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തും.
കേരള കോൺഗ്രസിലെ പ്രശ‌്നങ്ങൾ അവർതന്നെ പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം ഉണ്ടായതായി മുസ്ലിംലീഗ‌് നേതാവ‌് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2K5xJH7
via IFTTT
No comments:
Post a Comment