സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ജൂൺ ഒമ്പത‌് മുതൽ ജൂലൈ 31 വരെ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ജൂൺ ഒമ്പത‌് മുതൽ ജൂലൈ 31 വരെ

തിരുവനന്തപുരം> മത്സ്യമേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ജൂൺ ഒമ്പതിന് ആരംഭിക്കുമെന്ന്  മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ട്രോളിങ് സംബന്ധിച്ച് സർക്കാർ വിളിച്ചു ചേർത്ത മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂലൈ 31-വരെ നീണ്ടു നിൽക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്.  കഴിഞ്ഞ വർഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു.  മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും  പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ നിരോധനത്തിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.   നിരോധന കാലയളവിൽ പരിശീലനം പൂർത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കൾ കടൽ സുരക്ഷാ സേനാംഗങ്ങളായി പ്രവർത്തിക്കും. ഇതരസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും. 

കടൽ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളുടെയും ബയോമെട്രിക് ഐ ഡി കാർഡ് കൈയിൽ കരുതേണ്ടതാണ്.   ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകളോടെ അനുവദിക്കുമെന്ന് മന്ത്രി  പറഞ്ഞു. 

പി പി ചിത്തരഞ്ജൻ, പുല്ലുവിള സ്റ്റാൻലി, ടി രഘുവരൻ, കെ കെ രാധാകൃഷ്ണൻ, ടി പീറ്റർ, ഉമ്മർ ഒട്ടുമാൽ, ജാക്‌സൺ പൊള്ളയിൽ, ചാൾസ് ജോർജ്ജ്, അലോഷ്യസ് ജോർജ്ജ്, എസ് നാസ്സറുദ്ദീൻ, ആർ ഓസ്റ്റിൻ, വൈ അലോഷ്യസ്, കെ നന്ദകുമാർ, ഡെമിനിക് ആന്റണി, നിത്യാനന്ദൻ.പി, എം പി വിജേഷ്, എൽ വർഗ്ഗീസ്, ജില്ലാ കലക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2JHJiol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages