പാലാരിവട്ടം മേൽപ്പാലം : ഗർഡറുകൾക്കും തൂണുകൾക്കും വിള്ളൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 6, 2019

പാലാരിവട്ടം മേൽപ്പാലം : ഗർഡറുകൾക്കും തൂണുകൾക്കും വിള്ളൽ


പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി മൂന്നുമാസം അടച്ചിടേണ്ടിവരുമെന്ന‌് ചെന്നൈ ഐഐടിയിൽ നിന്നെത്തിയ വിദഗ‌്ധ സംഘം.
ഗർഡറുകൾക്കും തൂണുകൾക്കും വിള്ളലുകളുണ്ട‌്. ഇത‌് പരിഹരിക്കാൻ മൂന്നുമാസം വേണ്ടിവരുമെന്ന‌് സംഘത്തിന‌് നേതൃത്വം നൽകുന്ന പ്രൊഫ. അളക സുന്ദരമൂർത്തി പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയായ ‘കാർബൺ ഫൈബർ റാപ്പിങ‌്’ ഉപയോഗിച്ചായിരിക്കും പാലം പുനഃസ്ഥാപിക്കൽ. ഇങ്ങനെ ചെയ്യുമ്പോൾ പാലത്തിന്റെ അടിഭാഗത്ത‌് ബലം കൊടുക്കാനാവില്ല. അതുകൊണ്ടാണ‌് മൂന്നുമാസത്തെ കാലാവധി ആവശ്യമായി വരുന്നത‌്.

ഐഐടി നിർദേശിക്കുന്ന രീതിയിലാണ‌് തുടർന്നുള്ള ജോലികൾ മുന്നോട്ടുപോവുക. 30 വരെ പാലം അടച്ചിടാനാണ‌് തീരുമാനിച്ചിരുന്നത‌്. ഇത‌് രണ്ടു മാസംകൂടി നീളും.
യുഡിഎഫ‌് സർക്കാരിന്റെ കാലതത‌് പണിത പാലത്തിന‌് തകരാറുണ്ടെന്ന‌് കണ്ടതിനെത്തുടർന്ന‌് ഒരുവർഷം മുമ്പേ സർക്കാർ മൂന്നുതവണ പരിശോധന നടത്തിയിരുന്നു. വകുപ്പുതലത്തിലും ഐഐടി സ‌്ട്രക‌്ചറൽ എൻജിനിയറിങ‌് വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയുമാണ‌് പരിശോധന നടത്തിയത‌്.

രൂപഘടനയിലെ പാളിച്ച ബലക്ഷയത്തിന‌് ഇടയാക്കിയെന്നായിരുന്നു ഐഐടി റിപ്പോർട്ട‌്. മേൽപ്പാലത്തിന‌് വേണ്ടത്ര സിമന്റുംകമ്പിയും ഉപയോഗിച്ചിട്ടില്ലെന്നും കോൺക്രീറ്റിന്റെ ഗുണമേന്മ കുറഞ്ഞെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2ZWRgyS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages