തിരുവനന്തപുരം> ഹയർസെക്കണ്ടറി പ്ലസ് ടു പരീക്ഷയിൽ 84.33 ശതമാനം വിജയം. 183 കുട്ടികൾ ഫുൾമാർക്ക് (1200മാർക്ക്) കരസ്‌ഥമാക്കി.
പരീക്ഷയെഴുതിയ 3,69,232 പേരിൽ 3,11,375 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.14,224 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കൂടിയിട്ടുണ്ട്.
71 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി. എറ്റവും കൂടുതൽ വിജയശതമാനം കോഴിക്കോട് ജില്ലയിലും(87.44) കുറവ് പത്തനംതിട്ടയിലുമാണ്(78).
പട്ടം സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്‌കുളാണ് കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയത്. 802 കുട്ടികൾ ഇവിടെ പരീക്ഷയെഴുതി. കുടുതൽ കുട്ടികൾ പരീക്ഷയെഴുതിയ ഗവ. സ്‌കുൾ ജിഎച്‌എസ് തിരുരങ്ങാടിയാണ്(605 കുട്ടികൾ). സർക്കാർ സ്‌കൂളുകളിൽ 83.04 ശതമാനവും എയ്‌ഡഡിൽ 86.36 ശതമാനവും അൺ എയ്‌ഡഡിൽ 77.34 ശതമാനവുമാണ് വിജയശതമാനം.
പരീക്ഷാ ഫലംwww.dhsekerala,gov.in, http://bit.ly/1d9TP6d, www.prd.kerala.gov.in , www.results.itschool.gov.inഎന്നീ സൈറ്റുകളിൽ ലഭ്യമാണ്.
സ്പെഷ്യൽ സ്‌കൂളുകൾ 98.64 ശതമാനം വിജയം നേടി. തെരഞ്ഞെടുപ്പ് ചട്ടം നിലവിലുള്ളതിനാൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്. ടെക്നിക്കൽ, ആർട്ട് ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷാ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്ലസ് വണ്ണിനുള്ള അപേക്ഷ ഏകജാലകം വഴി ഓൺലൈനായി മെയ് 10 ന് അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻറ് മെയ് 20 ന് പ്രിദ്ധീകരിക്കും. ജൂൺ മൂന്നിന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും
from Kerala || Deshabhimani Online News http://bit.ly/2VPXame
via IFTTT
No comments:
Post a Comment