സ്വന്തം ലേഖകൻ
എസ‌്എസ‌്എൽസിക്ക‌് പിന്നാലെ രണ്ടാം വർഷ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളും ഈ വർഷം മുതൽ ഡിജി ലോക്കർ സംവിധാനത്തിൽ ലഭ്യമാക്കാൻ മന്ത്രി സി രവീന്ദ്രനാഥ‌് നിർദേശം നൽകി. പുനർമൂല്യനിർണയം, സേ പരീക്ഷകളുടെ ഫലംകൂടി പ്രസിദ്ധീകരിച്ചശേഷം മുഴുവൻ സർട്ടിഫിക്കറ്റുകളും ഡിജി ലോക്കറിൽ ജൂലൈയിൽ ലഭ്യമാക്കുമെന്ന‌് ഹയർ സെക്കൻഡറി ജോയിന്റ‌് ഡയറക്ടർ ഡോ. എസ‌് എസ‌് വിവേകാനന്ദൻ അറിയിച്ചു.
അതേസമയം പ്ലസ‌് ടു പരീക്ഷയുടെ അച്ചടിച്ച സർട്ടിഫിക്കറ്റുകൾ 30 മുതൽ വിതരണം ചെയ്യും. ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ജൂലൈ 15 മുതൽ ഡിജി ലോക്കറിൽ ലഭിക്കുന്നുണ്ട‌്. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ 15 മുതൽ ലഭ്യമാണ‌്.
ലളിതമായ പ്രവർത്തനം
എല്ലാ രേഖകളും സുരക്ഷിതമായി ഇ രേഖകളായി സൂക്ഷിക്കുന്ന സംവിധാനമാണ‌് ഡിജി ലോക്കർ. http://bit.ly/1BRGh9S എന്ന സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാറും ഉപയോഗിച്ച‌് അക്കൗണ്ട് തുറക്കാം. സൈറ്റിൽ സൈൻ അപ്പ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത‌് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈലിലേക്ക‌് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകിയശേഷം യൂസർ നെയിമും പാസ്‌വേഡും നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്കു ലിങ്ക് ചെയ്യണം. കഴിഞ്ഞ വർഷത്തെ
എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭിക്കുന്നതിനായി ഡിജി ലോക്കറിൽ ലോഗിൻ ചെയ്ത ശേഷം ‘ഗെറ്റ് മോർ നൗ’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം. എജ്യുക്കേഷൻ എന്ന സെക്ഷനിൽ നിന്നു ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ കേരള തെരഞ്ഞെടുക്കുക. തുടർന്ന് ക്ലാസ് 10 സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് സെലക്ട് ചെയ്യുക.
രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത‌് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദേശം അനുസരിച്ചു ചെയ്താൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 1800 4251 1800(ടോൾ ഫ്രീ)155300(ബിഎസ്എൻഎൽ നെറ്റ്‌വർക്കിൽ നിന്ന്) 0471 2115054,0471 2115098, 0471 2335523(മറ്റു നെറ്റ്‌വർക്കിൽ നിന്ന്).
from Kerala || Deshabhimani Online News http://bit.ly/2JC39p5
via IFTTT
No comments:
Post a Comment