മലപ്പുറം> ഇന്ധനവില വീണ്ടും വർധിപ്പിച്ച‌് എണ്ണക്കമ്പനികൾ. രണ്ടുദിവസത്തിനിടെ പെട്രോളിന‌് 24 പൈസ കൂട്ടി. ഞായാഴ‌്ച 14ഉം തിങ്കളാഴ‌്ച 10 പൈസയുമാണ‌് കൂട്ടിയത‌്. ഡീസലിന‌് ഞായറാഴ‌്ച 8 പൈസ കൂട്ടി. തിങ്കളാഴ‌്ച വർധനയില്ല.
മലപ്പുറത്ത‌് പെട്രോളിന‌് 74.09 രൂപയും ഡീസലിന‌് 70.75 രൂപയുമായി ഉയർന്നു. എറണാകുളത്ത‌് പെട്രോൾ വില 73.57 രൂപയും ഡീസലിന‌് 70.24 രൂപയുമാണ‌്. തിരുവനന്തപുരത്ത‌് പെട്രോളിന‌് 74.99 രൂപയായി. ഡീസലിന‌് 71.57 രൂപയും. തെരഞ്ഞെടുപ്പ‌് കഴിഞ്ഞശേഷം ഏഴാം തവണയാണ‌് പെട്രോൾ വില കൂട്ടുന്നത‌്. ഒരുമാസത്തിനകം അഞ്ചുരൂപയോളം കൂട്ടാനാണ‌് എണ്ണക്കമ്പനികളുടെ നീക്കം. ഇതിന‌് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയിട്ടുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2I2SUXL
via IFTTT
No comments:
Post a Comment