പാലാ> പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്കടക്കം ലഹരിവിതരണം നടത്തിവരുന്ന സംഘത്തിലെ ഒരാൾ പാലാ പൊലീസിന്റെ പിടിയിലായി. കോട്ടയം അതിരമ്പുഴ ഇഞ്ചിക്കാലായിൽ ഇർഫാൻ (22) ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ വാഹന പരിശോധനയ്ക്കിടെയാണ് വ്യാജ നമ്പരുള്ള ബൈക്കിൽ എത്തിയ ഇയാൾ ഇടപ്പാടി ഭാഗത്തുനിന്ന് പിടിയിലായത്.
ഇയാളോടൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കമ്പത്തുനിന്നാണ് കഞ്ചാവു ലഭിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പാലാ മേഖലയിൽ വിദ്യാർഥികൾക്കിടയിലെ കഞ്ചാവ് ഉപയോഗത്തെപ്പറ്റി വ്യാപകമായ പരാതികൾ ഉണ്ടായിരുന്നു. പിടിയിലായ ഇർഫാന്റെ പേരിൽ വിവിധ സ്റ്റേഷനുകളിൽ മറ്റു കേസുകളുമുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2JM5gGc
via IFTTT
No comments:
Post a Comment