തിരുവനന്തപുരം
പ്രളയത്തിൽ തകർന്ന പമ്പ സർക്കാർ ആശുപത്രിയുടെ പുനർനിർമാണത്തിന‌് പവർ ഗ്രിഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ കൈത്താങ്ങ‌്. ആശുപത്രി പുനർനിർമാണത്തിനും വികസനത്തിനുമായി 1.82 കോടി രൂപയാണ‌് പവർ ഗ്രിഡ‌് കോർപറേഷന്റെ സിഎസ‌്ആർ ഫണ്ടിൽനിന്ന‌് നൽകുന്നത‌്. ആദ്യഘട്ടമായി 1.2 കോടി രൂപ സർക്കാരിന് നേരത്തെ കൈമാറിയിരുന്നു. അവശേഷിക്കുന്ന 62 ലക്ഷം രൂപയും കൈപ്പറ്റാൻ ആരോഗ്യ ഡയറക്ടർക്ക‌് സംസ്ഥാന സർക്കാർ അനുമതി നൽകി.
പ്രളയത്തിൽ തകർന്ന ആശുപത്രി കെട്ടിടം പുനർനിർമിക്കാനും കേടുപാട‌് സംഭവിച്ച ഉപകരണങ്ങൾക്കു പകരം പുതിയവ വാങ്ങാനുമാണ‌് തുക ഉപയോഗിക്കുകയെന്ന‌് ആരോഗ്യവകുപ്പ‌് അറിയിച്ചു. പുതിയ ഫർണിച്ചറുകൾ വാങ്ങാനും ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി രോഗീസൗഹൃദമാക്കാനും തുക ഉപകരിക്കും. പുനർനിർമാണ പ്രവർത്തനങ്ങൾ എത്രയുംപെട്ടെന്ന‌് പൂർത്തിയാക്കും.
from Kerala || Deshabhimani Online News http://bit.ly/2JJKibw
via IFTTT
No comments:
Post a Comment