നാഗമ്പടം പാലം പൊളിക്കൽ ; ഇന്നത്തെ മെമു, പാസഞ്ചർ റദ്ദാക്കി; 13 ട്രെയിൻ ആലപ്പുഴ വഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

നാഗമ്പടം പാലം പൊളിക്കൽ ; ഇന്നത്തെ മെമു, പാസഞ്ചർ റദ്ദാക്കി; 13 ട്രെയിൻ ആലപ്പുഴ വഴി


സ്വന്തം ലേഖകൻ
നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതനിയന്ത്രണമുണ്ടാകും. ശനിയാഴ‌്ച രാത്രി 12.40 മുതൽ ഞായറാഴ‌്ച രാത്രി 12.40 വരെയാണ‌് ജോലിയുള്ളത‌്.  ശനിയാഴ‌്ചത്തെ 31 മെമു, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. ഏറനാട്, വഞ്ചിനാട്, പരശുറാം, വേണാട്, പാലരുവി ട്രെയിൻ സർവീസുകൾ ഇരുഭാഗത്തേക്കും  ഓടില്ല. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ ആലപ്പുഴവഴിയും കോട്ടയംവഴിയുമുള്ള എല്ലാ മെമു, പാസഞ്ചർ സർവീസുകളും റദ്ദാക്കി.  കൊച്ചുവേളി–-നിലമ്പൂർ രാജ്യറാണി  ഷൊർണൂരിലും ആലപ്പുഴ–- കണ്ണൂർ, ഗുരുവായൂർ–- - പുനലൂർ എക്സ്പ്രസ് എന്നിവ എറണാകുളത്തും യാത്ര അവസാനിപ്പിക്കും. മടക്കയാത്രയും ഈ സ്റ്റേഷനുകളിൽ നിന്നായിരിക്കും. 

തിരുവനന്തപുരം ഹസ്രത‌് നിസാമുദ്ദീൻ, തിരുവനന്തപുരം ഹൈദരാബാദ‌് എക‌്സ‌്പ്രസ‌്, കന്യാകുമാരി–-മുംബൈ സിഎസ‌്എംടി, കേരള എക‌്സ‌്പ്രസ‌്, കന്യാകുമാരി കെഎസ‌്ആർ ബംഗളൂരു, തിരു.–-എംജിആർ ചെന്നൈ സെൻട്രൽ, കൊച്ചുവേളി - ശ്രീഗംഗാനഗർ, തിര‌ു. –-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ‌്, മലബാർ എക‌്സ‌്പ്രസ‌്, കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം–-വേളാങ്കണ്ണി സ‌്പെഷ്യൽ, കൊച്ചുവേളി –-ബാനസവാടി ഹംസഫർ എന്നീ ട്രെയിനുകളാണ‌് ആലപ്പുഴവഴി തിരിച്ചുവിടുന്നത‌്. എറണാകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ‌് നടത്തുന്ന ആറ‌് പാസഞ്ചർ, മെമു ട്രെയിനുകൾ ഞായറാഴ‌്ച റദ്ദാക്കി. കോട്ടയം റൂട്ടിൽ നിയന്ത്രണമുള്ളതിനാൽ കെഎസ‌്ആർടിസി കൂടുതൽ സർവീസുകൾ നടത്തും.



from Kerala || Deshabhimani ​Online ​News http://bit.ly/30LNXev
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages