വിദ്യാഭ്യാസം തൊഴില്‍ നൈപുണിയിലേക്ക്‌ , 101 വിദ്യാലയങ്ങളില്‍ എന്‍ എസ് ക്യു എഫ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

വിദ്യാഭ്യാസം തൊഴില്‍ നൈപുണിയിലേക്ക്‌ , 101 വിദ്യാലയങ്ങളില്‍ എന്‍ എസ് ക്യു എഫ്


തിരുവനന്തപുരം
ഹയർസെക്കൻഡറി തലത്തിൽ അക്കാദമിക് വിഷയങ്ങൾക്കൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്ന തൊഴിൽ നൈപുണ്യ വിദ്യാഭ്യാസവും ശക്തിപ്പെടുന്നു. സംസ്ഥാനത്ത‌്   101 വിദ്യാലയങ്ങളിൽ   ദേശീയ തൊഴിൽ നൈപുണി ചട്ടക്കൂട‌് ( എൻ എസ്   ക്യൂ   എഫ് ) കോഴ്സുകൾ ആരംഭിച്ചു. അക്കാദമിക് വിഷയങ്ങൾക്കൊപ്പം ഒരു വർഷം 300 മണിക്കൂർ ദൈർഘ്യമുള്ള തൊഴിൽ കോഴ്സ് കഴിയുമ്പോൾ ഉപരിപഠനവും തൊഴിൽ മേഖലയിൽ പോകേണ്ടവർക്ക് അതിനുള്ള സാഹചര്യവും കൂടാതെ തൊഴിൽ പഠനം ഐഛിക വിഷയമായി എടുക്കുന്നവർക്ക് യു ജി സി. കോളേജ് തലത്തിൽ നടത്തുന്ന ബി വോക്ക്, എം വോക്ക് കോഴ്സുകൾ, പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ തുടങ്ങിയവക്കും സാധ്യതയുണ്ട്.

ഭാവിയിൽ കേരളത്തിലും പുറംരാജ്യങ്ങളിലും ജോലി തേടിപ്പോകുന്ന യുവാക്കൾക്ക് ഉപയോഗപ്പെടുന്ന തരത്തിലുള്ള അഗ്രിക്കൾച്ചർ, ഐടി, ഇലക്ട്രോണിക‌്സ‌്, ഓട്ടോമൊബൈൽ, ടെലികോം, പവർ, അപ്പാരൽ ഡിസൈനിങ‌്, ബ്യൂട്ടി ആൻഡ‌് വെൽനെസ‌്, ടൂറിസം, കൊമേഴ‌്സ‌്, ഹെൽത്ത‌് കെയർ  എന്നീ മേഖലകളെ കോഴ്സുകളാണ് നിലവിൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ നടപ്പാക്കിയത‌്. സ്കൂൾ പഠനത്തിനൊപ്പം തൊഴിൽ നൈപുണ്യശേഷി ആർജിക്കുന്നതിന് 80 മണിക്കൂർ തൊഴിൽ മേഖലകളിലെ പരിശീലനവും കോഴ്സിന്റെ ഭാഗമാണ്. കഴിഞ്ഞ വർഷം കേരളത്തിൽ രാജ്യത്തെ പ്രമുഖ തൊഴിൽശാലകൾ/സ്ഥാപനങ്ങളെ പരിശീലനപങ്കാളികളാക്കിയുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽതന്നെ അം ഗീകാരം നേടി. 5 ദിവസത്തെ ഒജെടി, ഫീൽഡ് വിസിറ്റ്, പ്രാദേശിക വിദഗ്ദ്ധരുടെ സേവനങ്ങൾ സ്കൂളുകളിൽ ലഭ്യമാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

പൊതുവിദ്യാഭ്യാസ മേഖലയിലെ 25 ശതമാനം വിദ്യാലയങ്ങളിലും തൊഴിൽ നൈപുണി കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. നിലവിലെ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആദ്യഘട്ടമെന്ന നിലയിൽ 101 വിദ്യാലയങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി എല്ലാ വിദ്യാലയങ്ങളിലും എൻ എസ‌് ക്യൂ എഫ്  കോഴ്സുകൾ ആരംഭിക്കുമെന്ന‌് വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർ പ്രൊഫ. എ ഫാറൂഖ‌് പറഞ്ഞു.   നിലവിലുള്ള  വൊക്കേഷണൽ ഹയർസെക്കന്ററി കോഴ്സുകൾക്കു പുറമെ പുതിയതായി ആരംഭിച്ച എൻ എസ‌് ക്യുഎഫ‌് കോഴ‌്സുകൾ:  

മൈക്രോ ഇറിഗേഷൻ ടെക്നീഷ്യൻ, ഫ്ളോറികൾച്ചറിസ്റ്റ് (ഓപ്പൺ കൾട്ടിവേഷൻ), ഫ്ളോറികൾച്ചറിസ്റ്റ് (പ്രൊട്ടക്റ്റഡ് കൾട്ടിവേഷൻ), ഗാർഡനർ, ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ (കമ്പ്യൂട്ടറിങ് & പെരിഫെറൽസ്), ഒപ്റ്റിക്കൾ ഫൈബൽ ടെക്നീഷ്യൻ,  ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ,  കേബിൾ ജോയിന്റർ ഇലക്ട്രിക്കൽ പവർ സിസ്റ്റം,  ഡൊമസ്റ്റിക് ബയോമെട്രിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ,  ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്,  ബ്യൂട്ടി തെറാപ്പിസ്റ്റ്,  മീറ്റ് ആൻഡ‌്  ഗ്രീറ്റ് ഓഫീസർ,  സെയിൽസ് അസോസിയേറ്റ്, ഡയറി ഫാർമർ/എൻട്രപ്പണർ,  ഓട്ടോ സർവ്വീസ് ടെക്നീഷ്യൻ,  സെൽഫ് എംപ്ലോയ്ഡ് ടെയ്ലർ, പ്ലംബർ ജനറൽ II.



from Kerala || Deshabhimani ​Online ​News http://bit.ly/2w1TW0A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages