100 കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധ സംഗമം 13 ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 9, 2019

100 കേന്ദ്രങ്ങളിൽ ജനകീയ പ്രതിരോധ സംഗമം 13 ന‌്


സ്വന്തം ലേഖകൻ
കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ 13ന് ദേശീയപാതയോരത്ത് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ  ജനകീയ പ്രതിരോധസംഗമം സംഘടിപ്പിക്കും. കാസർകോട് മുതൽ തിരുവനന്തപുരംവരെ 100 കേന്ദ്രങ്ങളിലാണ‌് പരിപാടിയെന്ന‌്  സംസ്ഥാന  പ്രസിഡന്റ് എസ‌് സതീഷും സെക്രട്ടറി എ എ റഹിമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട‌് അഞ്ചുമുതൽ ഏഴുവരെയാണ് സംഗമം.

മേഖലാകേന്ദ്രങ്ങളിൽ 10ന് വൈകിട്ട‌് പ്രതിഷേധ പ്രകടനം നടത്തും. കേന്ദ്രനടപടി കേരളത്തോടുള്ള വെല്ലുവിളിയാണ‌്. കേരളം വികസിക്കാൻ പാടില്ലെന്ന സങ്കുചിതമനോഭാവത്തോടെ പെരുമാറുന്നത് അംഗീകരിക്കാനാകില്ല.

കേരളത്തിന്റെ ഭാവിപുരോഗതിക്ക് പശ്ചാത്തലസൗകര്യവികസനം അനിവാര്യമാണ‌്.  1000 ദിവസത്തിനിടയിൽ 65 വൻകിട കമ്പനികളാണ് കേരളത്തിൽ പുതുതായി നിക്ഷേപം നടത്തിയത്. ദേശീയപാത വികസനം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി സംസ്ഥാനഘടകത്തിന്റെ ഇടപെടൽ പരസ്യമായ രഹസ്യമാണ്. ഇതിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷേ‌ാഭം ഉയർന്നുവരുമെന്നും ഡിവൈഎഫ‌്ഐ ഭാരവാഹികൾ പറഞ്ഞു.  

സംസ്ഥാന ട്രഷറർ  എസ‌് കെ  സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/306MoqX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages