വിവിപാറ്റിൽ സംശയം: പരാതി നൽകിയ യുവാവിനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

വിവിപാറ്റിൽ സംശയം: പരാതി നൽകിയ യുവാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം> വോട്ട്‌ ചെയ്‌ത സ്‌ഥാനാർത്ഥിയുടെ സ്ലിപ്പ്‌ അല്ല വിവിപാറ്റ്‌ മെഷീനിൽ കണ്ടതെന്ന്‌ പരാതിയുന്നയിച്ച യുവാവിനെതിരെ  കേസെടുത്തു.പരാതിയിൽ കഴമ്പില്ലെന്ന്‌  കണ്ടതോടെയാണ്‌ കേസെടുത്തത്‌. 

പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 151ാം നമ്പർ ബൂത്തിൽ വോട്ട്‌ ചെയ്‌ത എബിനെതിരെയാണ്‌  കേസെടുത്തത്‌. ആഗ്രഹിച്ച സ്‌ഥാനാർത്ഥിക്കാണ്‌ വോട്ട്‌ ചെയ്‌തതെന്നും എന്നാൽ മറ്റൊരു സ്‌ഥാനാർത്ഥിയുടെ സ്ലിപ്പാണ്‌ വീണതെന്നുമായിരുന്നു എബിന്റെ പരാതി. ഇതേ തുടർന്ന്‌ പ്രിസൈഡിങ് ഓഫീസർ പരാതി എഴുതിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ശേഷം നടത്തിയ പരിശോധനയിൽ പരാതി തെറ്റാണെന്ന്‌ ബോധ്യപ്പെട്ടപ്പോഴാണ്‌  എബിനെതിരെ കേസെടുത്തത്‌.

വോട്ടിങ് ക്രമക്കേട്‌ ആരോപിക്കുന്നവർക്ക്‌  തെളിയിക്കാനായില്ലെങ്കിൽ   കേസെടുക്കാമെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു.

പരാതി ഉന്നയിക്കുന്നവർക്ക്‌ ടെസ്‌റ്റ്‌ വോട്ട്‌ ചെയ്യാൻ അവസരം നൽകും . അതിന്‌  പ്രിസൈഡിങ്ഓഫീസറും പോളിങ് ഏജന്റുമാരും സാക്ഷികളാകും.ടെസ്‌റ്റ്‌ വോട്ട്‌ ശരിയായാണ്‌ വിഴുന്നതെങ്കിൽ പരാതി തെറ്റാണെന്ന്‌ കാണിച്ച്‌ കേസെടുക്കും. 6 മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2KYgolh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages