തിരുവനന്തപുരം> കൈപ്പത്തി ചിഹ്നത്തില്‍ വോട്ടുരേഖപ്പെടുത്തിയാല്‍ വിവി പാറ്റില്‍ താമര തെളിയുന്നുവെന്ന പരാതിയ്ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകിയുടെ മറുപടി. ഒരുസ്ഥാനാര്‍ഥിക്ക് വോട്ടുചെയ്താല്‍ മറ്റൊരാള്‍ക്ക് പോകും എന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞു.
പ്രശനമുണ്ടെന്ന ആരോപണമുയര്‍ന്ന ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. തിരുവനന്തപുരം ചൊവ്വരയിലാണ് ഇത്തരത്തില്‍ തകരാര്‍ സംഭവിച്ചതായി ആരോപണമുയര്‍ന്നത്. ചൊവ്വരയിലെ 151-ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ് വിലാസം സ്‌കൂളില്‍ കൈപ്പത്തിയ്ക്ക് വോട്ടുരേഖപ്പെടുത്തവെ വിവി പാറ്റില്‍ തെളിയുന്നത് താമരയാണെന്ന ആരോപണം ഉയരുകയായിരു്ന്നു
from Kerala || Deshabhimani Online News http://bit.ly/2Vk5L07
via IFTTT
No comments:
Post a Comment