അലകടലായി വയനാട്ടിൽ എൽഡിഎഫ‌് റാലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

അലകടലായി വയനാട്ടിൽ എൽഡിഎഫ‌് റാലി


കൽപ്പറ്റ
 കൽപ്പറ്റയെ ചുവപ്പണിയിച്ച‌്  എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് റാലി. വയനാട‌് പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിന്റെ  പ്രചാരണത്തിന്റെ ഭാഗമായി സംഘടിച്ച റാലിയിലും റോഡ‌് ഷോയിലും പതിനായിരങ്ങൾ അണിനിരന്നു. നഗരത്തെ ഇളക്കിമറിച്ച‌ുള്ള പടുകൂറ്റൻ  റോഡ‌് ഷോ എൽഡിഎഫിന്റെ വിജയവിളംബരമായി.  നാല‌് മന്ത്രിമാർ പങ്കെടുത്തു.  വാദ്യമേളങ്ങൾ കൊഴുപ്പേകി.  ബിജെപിയെ നേരിടാനാകാതെ ഒളിച്ചോടിയെത്തിയവർക്ക‌് മലയോരമണ്ണിൽ സ്ഥാനമില്ലെന്ന‌് പ്രഖ്യാപിച്ചായിരുന്നു ജനമുന്നേറ്റം. ആർഎസ‌്സിനെയും കോൺഗ്രസിനെയും നേരിടാനുള്ള ചങ്കൂറ്റം  പ്രഖ്യാപിച്ചായിരുന്നു റാലി. ജനാവലിയുടെ കുത്തൊഴുക്കിൽ നഗരം നിശ‌്ചലമായി. പാതയോരങ്ങളിലും കെട്ടിടങ്ങൾക്ക‌് മുകളിലും ആൾക്കൂട്ടം നിറഞ്ഞു. രാജ്യത്തിന്റെ മതേതര ഐക്യത്തിന‌് കളങ്കം ചാർത്തിയ കോൺഗ്രസിനും രാഹുലിനും വോട്ടിലൂടെ മറുപടിപറയുമെന്ന‌് വോട്ടർമാർ വിളിച്ചുപറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ‌്ഘാടനം ചെയ‌്തു.

കൽപ്പറ്റ വിജയപമ്പ‌് പരിസരത്തെ രണ്ടര മണിക്കൂർ പൊതുയോഗത്തിന‌് ശേഷമായിരുന്നു റോഡ‌് ഷോ. വയനാടിന്റെ രാഷ‌്ട്രീയ മാറ്റത്തിൽ ഒരുശക്തിക്കും തങ്ങളെ തടയാനാവില്ലെന്ന‌് ഒഴുകിയെത്തിയ ജനസഞ്ചയം സാക്ഷ്യപ്പെടുത്തി. രാവിലെ ഒമ്പതരയോടെയാണ‌് പൊതുയോഗം തുടങ്ങിയത‌്. വിവിധ ഭാഗങ്ങളിൽനിന്നും എട്ടരയോടെ  ചെറുറാലികളായി ആളുകൾ  നഗരത്തിലേക്ക‌് എത്തിക്കൊണ്ടിരുന്നു. പൊതുയോഗം തുടങ്ങുമ്പോഴേക്കും വിജയപമ്പ‌് പരിസരം നിറഞ്ഞുകവിഞ്ഞു. നേതാക്കൾ സംസാരിക്കുമ്പോഴും ആളുകൾ പ്രകടനമായി എത്തിക്കൊണ്ടിരുന്നു. പകൽ പതിനൊന്നോടെയാണ‌് മുഖ്യമന്ത്രി എത്തിയത‌്. ഇതോടെ ആവേശം വാനോളമായി. കാതടിപ്പിക്കുന്ന മുദ്രാവാക്യം വിളികളോടെ വരവേൽപ്പ‌്. തുടർന്ന‌് ഉദ‌്ഘാടനം. ഒരുമണിക്കൂർ നീണ്ട‌ പ്രസംഗം കത്തുന്ന വെയിലിലും ജനങ്ങൾ കേട്ടുനിന്നു. വയനാടിനെ പാകിസ്ഥാനാക്കിയ ബിജെപിക്കും തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട‌് നേരിടുന്ന കോൺഗ്രസിന്റെ രാഷ‌്ട്രീയ അപചയവും തുറന്നുകാണിച്ചുള്ള പ്രസംഗം. 



from Kerala || Deshabhimani ​Online ​News http://bit.ly/2X6exw8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages