ഇടതുപിന്തുണയുള്ള മതേതര സർക്കാരിന‌് സാധ്യത തെളിഞ്ഞു: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 12, 2019

ഇടതുപിന്തുണയുള്ള മതേതര സർക്കാരിന‌് സാധ്യത തെളിഞ്ഞു: എസ‌് ആർ പി


കൊച്ചി
പാപ്പരായ നേതൃത്വമാണ‌് കോൺഗ്രസിനുള്ളതെന്നും ഉറച്ച മതനിരപേക്ഷ നിലപാട‌് സ്വീകരിക്കാൻ അവർക്കാകുന്നില്ലെന്നും സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള. കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്തി ഇടതുപിന്തുണയോടെ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരാനുള്ള സാധ്യത തെളിയുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം സംഘടിപ്പിച്ച  യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവർഷത്തെ ബിജെപി ഭരണം രാജ്യത്തിന്റെ സർവമേഖലകളെയും തകർത്തു. ഈ തെരഞ്ഞെടുപ്പിൽ മോഡിയും ബിജെപിയും വിജയിച്ചാൽ രാജ്യത്ത‌് ഇനി തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന‌ു പറഞ്ഞത‌് ബിജെപിയുടെ വിശ്വസ‌്തനാണ‌്. രാജ്യത്തെ സമ്പത്തിന്റെ 50 ശതമാനം ഒമ്പതുപേരുടെ കൈയിലാണ‌്. ജനസംഖ്യയിൽ താഴെത്തട്ടിലെ 50 ശതമാനം പേരുടെ ആകെ സമ്പത്ത‌് മൂന്നു ശതമാനം മാത്രമാണ‌്. 

ഉറച്ച മതനിരപേക്ഷ നിലപാട‌് സ്വീകരിക്കാൻ കോൺഗ്രസിനു കഴിയുന്നില്ല. ഗോവധക്കുറ്റം ചുമത്തി അറസ‌്റ്റ‌് ചെയ‌്തവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുകയാണ‌് മധ്യപ്രദേശിലെ കോൺഗ്രസ‌് സർക്കാർ ചെയ‌്തത‌്.

കോൺഗ്രസ‌് ഒഴികെ മിക്കവാറും കക്ഷികൾ ബിജെപി വിരുദ്ധ നിലപാട‌് സ്വീകരിച്ചു മുന്നോട്ടുവന്നിട്ടുണ്ട‌്. പക്ഷേ, ഇതിനെ അട്ടിമറിക്കാനാണ‌് കോൺഗ്രസ‌് ശ്രമം. 2004ൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ഡൽഹിയിലെത്തിയ കേരളത്തിലെ 18 എംപിമാരടക്കം യുപിഎ സർക്കാരിനെ പിന്തുണച്ചത‌് വിശാലമായ രാജ്യതാൽപ്പര്യം സംരക്ഷിക്കാനാണ‌്. അങ്ങനെയുള്ള ഇടതുപക്ഷത്തെയാണ‌് മുഖ്യശത്രുവായി കോൺഗ്രസ‌് കാണുന്നത‌്.

ഇടതുപക്ഷം കരുത്താർജിച്ചാൽ മാത്രമേ ഇന്ത്യയുടെ രാഷ്ട്രീയത്തെ ജനപക്ഷത്തേക്ക‌് തിരിക്കാനാകൂ. എറണാകുളത്ത‌് പി രാജീവിന്റെ വിജയം രാജ്യത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ആകെ വിജയമാകും. എതിരാളികളുടെ അടക്കം അംഗീകാരം നേടാൻ രാജ്യസഭയിലെ ആറുവർഷത്തെ പ്രവർത്തനംകൊണ്ടുതന്നെ രാജീവിനു കഴിഞ്ഞു. ഇത്ര സമർഥനായ ഒരു പാർലമെന്റേറിയൻ രാജ്യത്തിന്റെ ചരിത്രത്തിൽ അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2IeAju8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages