മത്സ്യത്തൊഴിലാളികൾക്കുവേണ്ടി എന്തുചെയ്താലും അധികമാവില്ല : മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി എന്തുചെയ്താലും അധികമാവില്ല : മുഖ്യമന്ത്രി

വലപ്പാട്(തൃശൂർ)>കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ് നാടിന്റെ സ്വന്തം സൈന്യമെന്ന് മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയ‌്ക്ക് എന്തുചെയ്താലും അധികമാവില്ലെന്നാണ് എൽഡിഎഫ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വലപ്പാട് സംഘടിപ്പിച്ച തീരദേശ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ട് വലിയ ദുരന്തങ്ങളാണ് സർക്കാരിന് നേരിടേണ്ടി വന്നത്. ഒന്ന് ഓഖിയും മറ്റൊന്ന് മഹാപ്രളയവും. രണ്ട് ഘട്ടത്തിലും ആയിരങ്ങളുടെ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികളാണ്. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും സേനാവിഭാഗങ്ങളെ വെല്ലുന്ന രീതിയിലാണ് അവരുടെ രക്ഷാപ്രവർത്തനം. ഓഖിയിലും പ്രളയത്തിലും അപരിഹാര്യമായ നഷ്ടമാണ് തീരദേശ മേഖലയ‌്ക്ക് ഉണ്ടായത്. അവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടപ്പെട്ടവർക്ക് വീടുണ്ടാക്കി ക്കൊടുക്കാനൂം സ്ഥലം നഷ്ടപ്പെട്ടവർക്ക് സ്ഥലം നൽകാനും സർക്കാർ പ്രാധാന്യത്തോടെ പദ്ധതികൾ നടപ്പാക്കി. രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ കാര്യമായ സഹായങ്ങളൊന്നും ചെയ്യാത്തപ്പോഴാണ് സംസ്ഥാന സർക്കാർ ഇക്കാര്യങ്ങൾ ചെയ്തത്. അവശത അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി –പട്ടികവർഗ– പട്ടികജാതി വിഭാഗങ്ങൾക്കെല്ലാം പ്രാധാന്യത്തോടെ ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചു.  കേന്ദ്ര ബിജെപി സർക്കാരിന് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ് എൽഡിഎഫ് സർക്കാർ നിറവേറ്റിയത്.

തീരദേശ മേഖലയിലുള്ളവർ എത്ര ജോലി ചെയ്താലും പട്ടിണി മാറാത്ത അവസ്ഥയുണ്ടായിരുന്നു. അതിനോടൊപ്പമാണ് ഭൂമിയുടെയും വീടിന്റെയും പ്രശ്നങ്ങൾ ഉണ്ടായത്. പ്രളയത്തിന് ശേഷം മത്സ്യമേഖലയെ പുനരുദ്ധരിക്കാൻ 2000 കോടി രൂപയുടെ പാക്കേജ് സർക്കാർ ആവിഷ്കരിച്ചു. കൂടാതെ 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഈ തുകയെല്ലാം ഉപയോഗപ്പെടുത്തി ക്ഷേമപദ്ധതികൾ വരുംമാസങ്ങളിലും നടപ്പാക്കും. കേരളത്തിൽ 600 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കടൽത്തീരം. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുംപോലെ സംരക്ഷിക്കേണ്ട ഒന്നാണിത്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായംചെയ്യേണ്ട  കേന്ദ്രസർക്കാർ അത‌് ചെയ്യുന്നില്ലെന്ന് മാത്രമല്ല, ദുരന്തകാലത്തുപോലും കേരളത്തെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത‌്.

കേരളം പല കാര്യങ്ങളിലും മാതൃകാസംസ്ഥാനമെന്ന നിലയ‌്ക്ക് തീരദേശ മേഖലയുടെ കാര്യത്തിലും ബദൽ നടപടികൾ സ്വീകരിച്ചു. കേന്ദ്രത്തിന്റെ കണക്കുപുസ്തകത്തിൽ ദുരന്തബാധിതർക്ക് കാര്യമായ സഹായം ചെയ്യാൻ വകുപ്പില്ല. എന്നാൽ എൽ ഡിഎഫ് സർക്കാർ മറിച്ചാണ് ചിന്തിച്ചത്. ഓഖിയിലും പ്രളയത്തിലും മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം സഹായം നൽകി. ഒട്ടേറെപ്പേരെ കാണാതായി. അവരുടെ കുടുംബങ്ങൾക്കും സഹായം നൽകി. ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് മത്സ്യവകുപ്പ് മുഖേന ജോലി നൽകാൻ തീരുമാനിച്ചു. മത്സ്യഫെഡിന്റെ ഭാഗമായി നിയമനങ്ങൾ നടപ്പാക്കുകയാണ്.

വള്ളവും വലയും നഷ്ടപ്പെട്ടവർക്കും  തൊഴിലുപകരണങ്ങൾ നഷ്ടപ്പെട്ടവർക്കും അവ വീണ്ടെടുക്കാൻ സഹായം നൽകി. കേടുപാട് പറ്റിയ ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്തുകൊടുത്തു. തീരദേശ സംരക്ഷണത്തിനായി നിയമിക്കുന്ന പൊലീസിലും മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും സ്ഥലം നഷ്ടപ്പെട്ടവർക്കും പത്തു ലക്ഷം രൂപ വരെ സഹായം നൽകി. ആവശ്യമായ സ്ഥലം ലഭിക്കാതായപ്പോൾ സ്ഥലമെടുത്ത് ഭവനസമുച്ചയങ്ങൾ യാഥാർഥ്യമാക്കി.

പ്രളയത്തിൽ മത്സ്യത്തൊഴിലാളികളുടെ സേവനം ഉണ്ടായിരുന്നില്ലെങ്കിൽ നഷ്ടം എത്രയോ കൂടുമായിരുന്നു. അപ്പോഴാണ് അവർ എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവരുടെ സേവനം നാടിന് ഒരിക്കലും മറക്കാനാവില്ല. ഇക്കാര്യം മറ്റ് സേനാവിഭാഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. എൽ ഡിഎഫ് സർക്കാർ ജനങ്ങൾക്കുള്ള ക്ഷേമകാര്യങ്ങൾ ഒറ്റയ‌്ക്ക് ചെയ്യാനല്ല ആഗ്രഹിക്കുന്നത്. നാടിന്റെ മുഴുവൻ പിന്തുണയോടെയാണ് ഇത് നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2CNSW3V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages