കൊച്ചി> സുപ്രിം കോടതി വിധിയെത്തുടർന്ന‌് ശബരിമലയിലേക്ക‌് പോകാനെത്തിയ സാമൂഹിക പ്രവർത്തക തൃപ‌്തി ദേശായിയെ തടഞ്ഞ കേസിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണനെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. നെടുമ്പാശേരി പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസിൽ പ്രതിയായ രാധാകൃഷ‌്ണൻ സ‌്റ്റേഷനിലെത്തി അറസ‌്റ്റ‌് വരിക്കുകയായിരുന്നു. തുടർന്ന‌് ആൾ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ നവംബർ 16നാണ‌് ഭൂമാത ബ്രിഗേഡ‌് നേതാവും സഹപ്രവർത്തകരും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത‌്. എന്നാൽ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ആർഎസ‌്എസ‌്, ബിജെപി ക്രിമിനൽ സംഘം തൃപ‌്തിയെ വിമാനത്താവളത്തിന‌് പുറത്തിറങ്ങാൻ അനുവദിച്ചില്ല.
അതീവ സുരക്ഷയുള്ള മേഖലയിൽ പ്രകടനം നടത്തുകയും യാത്രക്കാരെ തടഞ്ഞുവയ‌്ക്കുകയും ചെയ‌്ത കേസിലാണ‌് രാധാകൃഷ‌്ണൻ ജാമ്യം നേടിയത‌്. ചാലക്കുടി ലോക‌്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ രാധാകൃഷ‌്ണൻ തെരഞ്ഞെടുപ്പ‌് കമ്മീഷന‌് നൽകാനുള്ള കേസ‌് വിവരങ്ങളുടെ ഭാഗമായാണ‌് സ‌്റ്റേഷനിലെത്തിയത‌്
from Kerala || Deshabhimani Online News https://ift.tt/2Vdz6WH
via IFTTT
No comments:
Post a Comment