കൊല്ലം
യുഡിഎഫ‌് ഭരണകാലത്ത‌് കൊച്ചി മെട്രോയ്ക്കുവേണ്ടി 1170 കോടിരൂപ കാനറാ ബാങ്കിൽ നിന്ന‌് 10.56 ശതമാനം പലിശക്ക‌് വായ‌്പ എടുത്തത് എന്തിനെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. എഎഫ്ഡിയിൽ നിന്ന‌് 1.35 ശതമാനം പലിശയ്ക്ക് വായ്പ ലഭിച്ചിരുന്ന അവസരത്തിലാണ‌് അമിത പലിശയ്ക്ക് വായ്പ എടുത്തത്. കിഫ്ബിക്ക് 9.723 ശതമാനം പലിശയ്ക്ക് വായ്പയെടുത്തത് കൊള്ളയാണെന്ന് പറയുന്ന ചെന്നിത്തല ഇതിനു മറുപടി പറയണം.
കൊച്ചി മെട്രോയ്ക്കുവേണ്ടി 1.35 ശതമാനം പലിശ നിരക്കിൽ 1330 കോടി രൂപയാണ് ആദ്യമെടുത്തത്.എറണാകുളം ഡിസ്ട്രിക്ട് കോ–-ഓപ്പറേറ്റീവ് ബാങ്ക് 9.6 ശതാനം പലിശയ്ക്ക് വായ്പ തരാൻ തയ്യാറായപ്പോഴാണ് കാനറാ ബാങ്കിൽ നിന്നും കൂടിയ പലിശയ്ക്ക് വായ്പയെടുത്തത്. ഇതിൽ കമീഷൻ വാങ്ങിയത‌് ആരാണെന്ന് ചെന്നിത്തല പറയണം. അടിസ്ഥാന പലിശയിൽ നിന്നും പോയിന്റ‌് ആറ് ശതമാനം ഉയർന്ന നിരക്കിലാണ് കാനറാ ബാങ്ക് വായ്പ നൽകിയത്.
കിഫ്ബിക്കു വേണ്ടി ബോണ്ട് ഇറക്കിയത് ഇടനിലക്കാർ മുഖേനയാണെന്ന് പ്രതിപക്ഷനേതാവ് പറയുന്നത് വിവരക്കേടാണ്. സ്റ്റോക്ക് എക‌്സ‌്ചേഞ്ച് വഴി ബ്രോക്കർമാര്‍ ഇല്ലാതെ ബോണ്ട് ഇറക്കാൻ കഴിയില്ല. പുതിയ ഷെയർ ഇറക്കുമ്പോൾ അറേയ്ഞ്ചർ ഉണ്ടാവണം. ഇവരാണ് മറ്റു നടപടിക്രമങ്ങൾ ചെയ്യുക. ഇതറിയാതെ എന്തെങ്കിലും വിളിച്ചുപറഞ്ഞ് കേരളത്തെ അന്താരാഷ്ട്ര തലത്തിൽ പരിഹാസ്യമാക്കുകയാണ് ചെന്നിത്തല. പബ്ലിക് ബോണ്ട് ഇറക്കുമ്പോൾ ആദ്യം ലണ്ടൻ, സിംഗപ്പൂർ എക‌്സ‌്ചേഞ്ചുകളിൽ ലീസ്റ്റ് ചെയ്യണം. ഇവിടെ ക്ലിയറിങ് എക്സ്ചേഞ്ച് ഉണ്ട്. നമുക്ക് അർഹമായ റേറ്റിങ് വാങ്ങിത്തരുന്നത‌് ഇവരാണ്.
എസ്എൻസി ലാവ‌്‌ലിൻ എന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാൻ നോക്കേണ്ട. കുറ്റ്യാടി പദ്ധതിക്കായി ലാവ‌്‌ലിൻ കമ്പനിയെ ആദ്യം കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് സി വി പത്മരാജൻ മന്ത്രിയായിരിക്കുമ്പോഴാണ്. ജി കാർത്തികേയൻ മന്ത്രിയായിരിക്കുമ്പോഴാണ് ഇടുക്കി ഉൾപ്പെടെയുള്ള കേരളത്തിലെ വൈദ്യുത പദ്ധതികളുടെ അറ്റകുറ്റപണികൾക്കായി ലാവ‌്‌ലിൻ കമ്പനിയെ കൊണ്ടുവന്നത്. യുഡിഎഫ് സർക്കാർ കരാറുണ്ടാക്കിയ പദ്ധതികളല്ലാതെ ഒരു
പദ്ധതിയും എൽഡിഎഫ് സർക്കാർ ലാവ‌്‌ലിൻ കമ്പനിക്ക് നൽകിയിട്ടില്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2G9CZWx
via IFTTT
No comments:
Post a Comment