രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത‌് വലിയ തെറ്റ‌്: സയീദ‌് നഖ്‌വി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത‌് വലിയ തെറ്റ‌്: സയീദ‌് നഖ്‌വി


വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന‌് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സയീദ‌് നഖ്‌വി. ബിജെപിക്കെതിരെയാണ‌് തങ്ങളുടെ പോരാട്ടമെന്ന‌് പറയുന്ന കോൺഗ്രസ‌് എന്തുകൊണ്ടാണ‌് ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും ആംആദ്മി പാർടിക്കും എതിരായ നിലപാട‌് സ്വീകരിക്കുന്നത‌്. വയനാട്ടിൽ രാഹുലിന്റെ മത്സരം ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ‌്. വയനാട്ടിൽ മത്സരിക്കാനുള്ള തീരുമാനം ദേശീയപാർടി എന്ന നിലയിൽ കോൺഗ്രസിന്റെ പദവിക്ക‌് യോജിച്ചതല്ലെന്നും സയീദ‌് നഖ്‌വി വ്യക്തമാക്കി.

പാർലമെന്റിൽ 44 സീറ്റ‌് മാത്രമുള്ള കോൺഗ്രസിന‌് ഒറ്റയ്ക്ക‌് ബിജെപിയെ എതിരിടാനാകില്ല. അതിന‌് കൂട്ടുകക്ഷികളുടെ സഹായം വേണം. എന്നാൽ, സഖ്യ സാധ്യതകളുമായി മുന്നോട്ട‌ുവന്ന പാർടികളുമായി കലഹിക്കുന്ന കോൺഗ്രസ‌് അവരുടെ പ്രധാന ലക്ഷ്യമെന്തെന്ന‌് മറന്നുപോകുന്നു. തെക്കേ ഇന്ത്യയിൽ കാര്യമായ സ്വാധീനമില്ലാത്ത പാർടിയാണ‌് ബിജെപി. ആന്ധ്രയിലും തെലങ്കാനയിലും കോൺഗ്രസിന‌ും അടിത്തറയില്ല. കോൺഗ്രസ‌്–-ജെഡിഎസ‌് സഖ്യം ബിജെപിയോട‌് നേരിട്ട‌് ഏറ്റുമുട്ടുന്ന കർണാടകയിലായിരുന്നു രാഹുൽ മത്സരിക്കേണ്ടത‌്. ഇവിടെ  മത്സരിച്ചിരുന്നെങ്കിൽ തകർച്ചയിലേക്ക‌് നീങ്ങുന്ന സഖ്യത്തിന്റെ കെട്ടുറപ്പിന‌് വലിയ ഊർജം പകരുമായിരുന്നു.

മധ്യപ്രദേശ‌്, രാജസ്ഥാൻ, ഛത്തിസ‌്ഗഢ‌് നിയമസഭാ തെരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റം നിലനിർത്താനായി ബിജെപിക്കെതിരായ നിലപാടായിരുന്നു കോൺഗ്രസ‌് സ്വീകരിക്കേണ്ടിയിരുന്നത‌്. കോൺഗ്രസിനുള്ളിലെ മൃദുഹിന്ദുത്വ സമീപനവും ഘടകകക്ഷികൾ മുന്നോട്ട‌ുവയ്ക്കുന്ന മതനിരപേക്ഷ സമീപനവും ഒത്തുപോകാത്തതാണ‌് ബിജെപിയിൽനിന്ന‌് ശ്രദ്ധ മാറ്റി ഇടതുപക്ഷത്തിനും ബിഎസ‌്പിക്കും എഎപിക്കുമെതിരായി പ്രവർത്തിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത‌്. കേരളത്തിലെ 20 സീറ്റിലും ബിജെപിക്ക‌് എതിരായി നിലകൊള്ളുന്ന പാർടികൾക്കാണ‌് സാധ്യത.

ബിജെപിയോടുള്ള സമീപനത്തിൽ കോൺഗ്രസിൽ എന്നും രണ്ട‌് വിരുദ്ധ സമീപനമാണുണ്ടായിരുന്നത‌്. മധ്യപ്രദേശിൽ അർജുൻ സിങ‌് നെഹ്റുവിയൻ ആശയങ്ങളിൽ അടിയുറച്ചുനിന്ന‌് ബിജെപിയെ പല്ലും നഖവും ഉപയോഗിച്ച‌് നേരിട്ടു. എന്നാൽ, കേരളത്തിൽ കെ കരുണാകരൻ പലപ്പോഴും ബിജെപിയുടെ സഹായം സ്വീകരിക്കുകയാണുണ്ടായത‌്.

പതിറ്റാണ്ടുകളായി ബിജെപി പരിശ്രമിച്ചിട്ടും കേരളത്തിൽ സ്വാധീനം ശക്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കുക എന്ന സമീപനമാണ‌് സംഘപരിവാർ സ്വീകരിച്ചിരുന്നത‌്. ബിജെപിയുടെ ഇടതുപക്ഷവിരുദ്ധത യുഡിഎഫിന്റെ നേട്ടത്തിനായി കെ കരുണാകരൻ  ഉപയോഗിച്ചു. ഈ സമീപനം ഇന്നും തുടരുകയാണ‌്.

കോൺഗ്രസിന്റെ മുന്നിൽ രണ്ട‌് വഴിയാണുള്ളത‌്. ഒന്ന‌് ബിജെപിയുടെ പാത സ്വീകരിക്കാം. അതിൽ അവർ പകുതിദൂരം എത്തിക്കഴിഞ്ഞു. ബിജെപിയുടെ ബി ടീം എന്ന‌ ആരോപണം ശരിവയ്ക്കുന്ന പ്രവർത്തനങ്ങളാണ‌് കോൺഗ്രസ‌് നടത്തുന്നത‌്. രണ്ട‌് പുരോഗമനപരമായ  ഇടത‌് ആശയങ്ങൾക്ക‌് പ്രാമുഖ്യമുള്ള സർക്കാരാണ‌് രാജ്യത്തിന‌് ആവശ്യമെന്ന‌് തിരിച്ചറിഞ്ഞ‌് പ്രവർത്തിക്കുക. പ്രകടനപത്രികയിൽ ഇക്കാര്യം ഉൾക്കൊള്ളിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. പ്രവൃത്തിയിലൂടെയാണ‌് കാണിക്കേണ്ടത‌്–- അദ്ദേഹം പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2UAkkNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages