മാനേജ്മെന്റ് നയത്തിനെതിരെ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാർ സത്യഗ്രഹം നടത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

മാനേജ്മെന്റ് നയത്തിനെതിരെ കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാർ സത്യഗ്രഹം നടത്തി


തൃശൂർ
കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾക്കും ജീവനക്കാരോടുള്ള ക്രൂരതയ്ക്കുമെതിരെ ബാങ്ക് ജീവനക്കാർ സത്യഗ്രഹം നടത്തി. നടുവിലാലിൽ സംഘടിപ്പിച്ച സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. വിദേശവൽക്കരണത്തിന്റെ മറ്റൊരു ഇരയാണ് കാത്തലിക് സിറിയൻ ബാങ്കെന്ന‌് അദ്ദേഹം പറഞ്ഞു. ബാങ്കിനെ തകർച്ചയിലാക്കുകയും ജീവനക്കാരെ ദുരിതത്തിലാക്കുകയും ചെയ്യുന്ന മാനേജ്മെന്റ് നയം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ബിഒഎ പ്രസിഡന്റ് വർഗീസ് ജോർജ് അധ്യക്ഷനായി.

തൃശൂർ ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി  രാജാജി മാത്യു തോമസ‌്, യുഡിഎഫ‌് സ്ഥാനാർഥി  ടി എൻ പ്രതാപൻ, അനിൽ അക്കര എംഎൽഎ, സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം പി കെ ഷാജൻ, ജില്ലാ ട്രഷറർ എ സിയാവുദ്ദീൻ, ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ജില്ലാ സെക്രട്ടറി പ്രഭാകരൻ, പി വി മോഹനൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബീൻസ് ബേബി, സിഎസ്ബിഒഎ ജനറൽ സെക്രട്ടറി രാമസുബ്രഹ്മണ്യൻ, സിഎസ്ബി സ്റ്റാഫ് ഫെഡറേഷൻ (ബെഫി) ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, എഐബിഒസി വനിതാ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വർഷ, എസ് മനോജ് എന്നിവർ സംസാരിച്ചു.

വിരമിക്കൽപ്രായം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കുക, ഐബിഎ കരാർ ഉടൻ പുതുക്കുക, കരാർനിയമനങ്ങൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ‌് പ്രക്ഷോഭം.

പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് സത്യഗ്രഹസമരം അവസാനിപ്പിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2HYxdtr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages