കൊടുങ്ങല്ലൂർ
ഗോത്രാചാര പെരുമയിൽ കൊടുങ്ങല്ലൂർ ഭരണിക്ക‌് മുന്നോടിയായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിക്കല്ല‌് മൂടി. ഇനി പള്ളിവാളേന്തി ചെമ്പട്ടുടുത്ത കോമരങ്ങൾ കൊടുങ്ങല്ലൂർ കാവിൽ ഉറഞ്ഞുതുള്ളും. കോലിൽ കോലടിച്ച‌് താനാരം തന്നാരം ഈണത്തിൽ കാവാകെ ഭരണിപ്പാട്ടുകൾ ഉയരും. ഏഴിനാണ‌് പ്രസിദ്ധമായ അശ്വതി കാവുതീണ്ടൽ.
ഞായറാഴ്ച രാവിലെ മുതൽ കോഴിക്കല്ല‌് മൂടൽ ചടങ്ങ‌് ദർശിക്കാൻ ആയിരങ്ങളാണ‌് എത്തിയത‌്. ക്ഷേത്രത്തിന്റെ വടക്കേ നടയിലെ ദീപസ‌്തംഭത്തിന‌് ചാരെയുള്ള വലിയകല്ലുകൾ കുഴിവെട്ടിമൂടി. ഇതിനു മുകളിൽ ചെമ്പട്ട‌് വിരിച്ചത‌് പാരമ്പര്യ അവകാശികളായ ഭഗവതി വീട്ടുകാരാണ‌്. ഇതിനുശേഷം തച്ചോളി തറവാട്ടിലെ കൊഴികൾ ഹാജരുണ്ടോ’ എന്ന‌് ഇവർ വിളിച്ചുചൊല്ലി. ഈസമയം ക്ഷേത്രത്തിനകത്തുനിന്നും തലയ‌്ക്ക‌് മീതെ കൈയിൽ ഉയർത്തിപ്പിടിച്ച പൂവൻകോഴികളുമായി തച്ചോളിതറവാട്ടുകാർ ചെമ്പട്ടുവിരിച്ച കോഴിക്കല്ലിൽ കോഴികളെ സമർപ്പിച്ചു. ഇതോടെ കൊഴിക്കല്ല‌് മൂടൽ ചടങ്ങ‌് പൂർത്തിയായി.
from Kerala || Deshabhimani Online News https://ift.tt/2uBhUyT
via IFTTT
No comments:
Post a Comment