അമേഠിയിലെ വിദ്യാര്‍ഥികൾക്ക് ബിരുദം വിദൂര സ്വപ്‌നം: സുഭാഷിണി അലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 11, 2019

അമേഠിയിലെ വിദ്യാര്‍ഥികൾക്ക് ബിരുദം വിദൂര സ്വപ്‌നം: സുഭാഷിണി അലി

ഫറോക്ക് /മായനാട്
കോൺ​ഗ്രസിന്റെ ദേശീയ നേതാവ് 15 വർഷം എംപിയായിരുന്ന അമേഠിയിലെ വിദ്യാർഥിക്ക് ബിരുദം ഇന്നും വിദൂര സ്വപ്നമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. എന്നാൽ, ബിജെപിക്കെതിരെ അങ്കം കുറിച്ച ഈ നേതാവ്, ചെങ്കൊടിയോട്   മത്സരിക്കാനായി തെരഞ്ഞെടുത്ത വയനാട്ടിൽ പിന്നോക്ക മേഖലയിൽനിന്ന‌് ശ്രീധന്യ എന്ന പെൺകുട്ടി ഐഎഎസ് നേടിയിരിക്കുകയാണ്. അതിന് അവരെ സഹായിച്ചത് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളാണ്. ആ മാറ്റമാണ് കേരളവും അമേഠിയും തമ്മിൽ. കോഴിക്കോട് പാർലമെന്റ്  മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ ഫറോക്കിലും മായനാടും നടന്ന തെരഞ്ഞെടുപ്പ്  യോ​ഗങ്ങളിൽ സംസാരിക്കുകയായിരുന്നു സുഭാഷിണി അലി.

അഞ്ച് വർഷക്കാലം മോഡി രാജ്യത്ത് മനുസ്മൃതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീകൾ കൂടുതൽ അസുരക്ഷിതരായതും, വിദ്യാഭ്യാസ മേഖയിൽ പാവപ്പെട്ട വിദ്യാർഥികൾക്കുണ്ടായിരുന്ന സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞതും, ദളിതർക്കെതിരെ ആക്രമണങ്ങൾ പെരുകുകയതും, കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതും അതിനുദാഹരണങ്ങളാണ്.

എന്നാൽ ചെങ്കൊടിത്തണലിൽ ന്യൂനപക്ഷങ്ങളും സ്ത്രീകളുമുൾപ്പെടെ സർവജനങ്ങളും സുരക്ഷിതരാണ്. ഇവിടെ തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞതെല്ലാം പാലിച്ച സർക്കാരാണ്. പെൻഷൻ വർധിപ്പിച്ച് യഥാസമയം വീട്ടിലെത്തിക്കുന്നു. അങ്കണവാടി വർക്കർമാരും ഹെൽപ്പർമാർക്കും മറ്റുള്ളവർക്കും വേതനവും ക്ഷേമ പെൻഷനുകളും കൂട്ടി. സ്വകാര്യ സ്കൂളുകളിൽനിന്ന‌് സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ ഒഴുകുന്ന സ്ഥിതിയായി. ഉമ്മൻചാണ്ടി ഭരണത്തിൽ നഷ്ടത്തിലാണെന്ന് പറഞ്ഞ് അടച്ചു പൂട്ടാനൊരുങ്ങിയ പൊതുവിദ്യാലയങ്ങളിപ്പോൾ സമ്പൂർണ ഡിജിറ്റലാണ്. കോഴിക്കോട്ടെ  ഇടത് മുന്നണി സ്ഥാനാർഥി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ നടത്തിയ ഇടപെടലുകൾ പ്രശംസനീയമാണ്. നിങ്ങൾക്കിടയിലെ ഒരാളെന്ന നിലയ്ക്ക്  പാർലമെന്റിൽ  പ്രദീപ് കുമാറിന്റെ ശബ്ദം മുഴങ്ങിക്കേൾക്കണം, അതിന് അദ്ദേ​ഹത്തെ വിജയിപ്പിക്കണം–-സുഭാഷിണി അലി പറഞ്ഞു. ഫറോക്ക് ശാരദാമന്ദിരത്തിൽ നടന്ന പരിപാടിയിൽ  എൽഡിഎഫ് ചെയർമാൻ ഗണേശൻ ചെറോട്ട് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2P6gdTp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages