ഇ വാർത്ത | evartha
മാധ്യമ സര്‍വേകളില്‍ തിരുവനന്തപുരത്ത് മുന്‍തൂക്കം എന്‍ഡിഎയ്ക്ക്; സര്‍വേ ഫലം എന്താണെങ്കിലും യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: പുറത്തുവരുന്ന തെരഞ്ഞെടുപ്പ് സര്‍വേകളെ തള്ളി തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികള്‍. സര്‍വേഫലം എന്താണെങ്കിലും മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. സര്‍വേ ഫലങ്ങളെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ തള്ളി. മണ്ഡലത്തില്‍ എന്‍ഡിഎക്കാണ് മുന്‍തൂക്കമെന്ന് സര്‍വേകള്‍ പ്രവചിക്കുന്നുണ്ടെങ്കിലും കണക്കുകളില്‍ വിശ്വാസമില്ലെന്നാണ് കുമ്മനം രാജശേഖരന്റെയും പ്രതികരണം.
ദേശീയമാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ സര്‍വേകളില്‍ തിരുവനന്തപുരത്ത് എന്‍ഡിഎക്ക് നേരിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേ റിപ്പോര്‍ട്ടുകളെല്ലാം പുറത്ത് വന്നതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥികളുടെ പ്രതികരണം. സര്‍വേ ഫലങ്ങള്‍ മാറി മറിയുന്ന ഒന്നായതിനാല്‍ കാര്യമായെടുക്കുന്നില്ലെന്നാണ് കുമ്മനം പറയുന്നത്.
അതേസമയം സര്‍വേ റിപ്പോര്‍ട്ടുകള്‍ തന്നെ ബാധിക്കുന്ന ഒന്നല്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍റെ പക്ഷം. തിരുവനന്തപുരത്ത് മത്സരം ശക്തമാണെന്നും എന്നാല്‍ അന്തിമ വിജയം തനിക്ക് തന്നെയായിരിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും പ്രതികരിച്ചു. പുറമേ സര്‍വേ റിപ്പോര്‍ട്ടുകളെ സ്ഥാനാര്‍ഥികള്‍ തള്ളിക്കളയുകയാണെങ്കിലും റിപ്പോര്‍ട്ടുകളെ മുന്‍ നിര്‍ത്തി പ്രവര്‍ത്തനത്തെ മുന്നണികള്‍ ഇപ്പോള്‍ തന്നെ ചിട്ടപ്പെടുത്തി കഴിഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha http://bit.ly/2UFfPRf
via IFTTT
No comments:
Post a Comment