വേനൽ മഴ അമ്പേ ചതിച്ചു; എങ്കിലും വൈദ്യുതി പ്രതിസന്ധിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

വേനൽ മഴ അമ്പേ ചതിച്ചു; എങ്കിലും വൈദ്യുതി പ്രതിസന്ധിയില്ല


സ്വന്തം ലേഖകൻ
വേനൽ മഴയിൽ വൻ കുറവുണ്ടായെങ്കിലും വൈദ്യുതി ഉൽപ്പാദനത്തെയും വിതരണത്തെയും ബാധിക്കില്ല. മാർച്ച‌് 28 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒരാഴ‌്ചക്കാലം ലഭിക്കേണ്ട മഴയിൽ 88 ശതമാനത്തിന്റെ കുറവാണുണ്ടായത‌്. 12.7 മില്ലീ മീറ്ററാണ‌് ലഭിക്കേണ്ടിയിരുന്നത‌്. കിട്ടിയത‌് 1.5 മില്ലീ മീറ്ററും.

-കാസർകോട‌്, കണ്ണൂർ, കോട്ടയം, കോഴിക്കോട‌്, മലപ്പുറം, പാലക്കാട‌്, തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മഴ ലഭിച്ചില്ല. അതേസമയം ഇടുക്കി (1.8 മില്ലീ മീറ്റർ), പത്തനംതിട്ട (11), വയനാട‌് (9.4) എന്നീ ജില്ലകളിൽ മഴ കിട്ടി. ആലപ്പുഴ, കൊല്ലം ജില്ലകളിലും ശരാശരിയിൽ ഏറെ താഴെയാണെങ്കിലും ഒറ്റപ്പെട്ട മഴ ലഭിച്ചു.
കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെങ്കിലും കെഎസ‌്ഇബിക്ക‌് ചിലയിടങ്ങളിൽ പെയ‌്ത ,വേനൽമഴ ആശ്വാസമായി. വൈദ്യുതി ഉപയോഗത്തിൽ രണ്ടു ദശലക്ഷം യൂണിറ്റിന്റെ കുറവാണുണ്ടായത‌്. 86 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ആഴ‌്ചത്തെ ഉപയോഗം. ഈയാഴ‌്ച അത‌് 84 ദശലക്ഷമായി കുറഞ്ഞു.

മാസങ്ങൾക്ക‌് മുമ്പേ കരുതൽ നടപടികൾ സ്വീകരിച്ചതിനാൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ല. ഏപ്രിൽ പത്തുമുതൽ സംസ്ഥാനത്ത‌് വ്യാപകമായി വേനൽ മഴ ലഭിക്കുമെന്നാണ‌് പ്രവചനം. എന്നാൽ, മഴ പെയ‌്തില്ലെങ്കിലും ജൂൺ 20വരെ തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകും.

വേനൽമഴയ‌്ക്ക‌് സാധ്യത
സംസ്ഥാനത്ത‌് വരുംദിവസങ്ങളിൽ വേനൽമഴ ലഭിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത ആഴ‌്ച കാസർകോട്ടൊഴിച്ച‌് മറ്റെല്ലാ ജില്ലകളിലും മഴ ലഭിക്കും. ചിലയിടങ്ങളിൽ ഭേദപ്പെട്ട വേനൽമഴ ലഭിക്കാനാണ‌് സാധ്യത. വെള്ളിയാഴ‌്ചവരെ കേരള, ലക്ഷദ്വീപ‌്, കർണടാക തീരത്തോടടുത്ത‌് കടൽ പ്രക്ഷുബ‌്ധമാകാൻ സാധ്യതയുണ്ട‌്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. പകൽ താപനിലയിൽ മാറ്റമില്ലാത്തതിനാൽ സൂര്യാതപ മുന്നറിയിപ്പും തുടരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2YRbdGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages