തിരുവനന്തപുരം> അന്തർ സംസ്ഥാന ബസുകളിൽ ജൂൺ ഒന്ന് മുതൽ ജിപിഎസ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ലൈസൻസ് വ്യവസ്ഥകളും കർശനമാക്കും. ബസുകളിൽ സ്പീഡ് ഗവർണർ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി
കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്വകാര്യ ബസുകൾ നടത്തുന്ന നിയമലംഘനവും നികുതി വെട്ടിപ്പും കണ്ടുപിടിക്കാൻ പൊലീസിന്‍റെയും നികുതി വകുപ്പിന്‍റെയും സഹായം തേടുമെന്നും മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലേക്ക് വരുന്ന വാഹനങ്ങളിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചില്ലെങ്കിൽ നിയമലംഘനമായി കണക്കാക്കും. .കോൺട്രാക്ട് ക്യാരേജുകൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കും. ഇതിനായി ജസ്റ്റിസ് രാമചന്ദ്രൻ നായർ അധ്യക്ഷനായ ഫെയർസ്റ്റേജ് നിർണയ കമ്മിറ്റിയെ ചുമതലപ്പെടുത്തും.
കോൺട്രാക്ട് ക്യാരേജുകളുടെ നിരക്ക് നിശ്ചയിക്കാൻ സാധിക്കുമോ, ഏത് വിധത്തിൽ നിരക്ക് നിശ്ചയിക്കാൻ സാധിക്കും, കൂടിയ നിരക്കും കുറഞ്ഞ നിരക്കും എത്ര എന്നീ കാര്യങ്ങൾ പഠിച്ച് ഫെയർസ്റ്റേജ് നിർണയ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Zxv12l
via IFTTT
No comments:
Post a Comment