പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വെട്ടിക്കൊന്നു: പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ വെട്ടിക്കൊന്നു: പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു

കൊച്ചി> പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ വെട്ടിക്കൊന്നെന്ന കേസിലെ പ്രതിയുടെ  ജീവപര്യന്തം തടവ് ശിക്ഷ ഹെെക്കോടതി ശരിവെച്ചു. കണ്ണൂർ തിരുവങ്ങാട് സ്വദേശി മുഹമ്മദ് അഫ്‌സലിൻറെ ശിക്ഷയാണ് ജസ്റ്റീസുമാരായ എ എം ഷെഫീഖ്, എ എം ബാബു എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചത്. 2004 ജനുവരി 23നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയാഭ്യർത്ഥന നിരസിച്ചതിന് 18കാരിയെ വീട്ടിൽ കയറി കൊടുവാളു കൊണ്ട് വെട്ടിക്കൊന്നെന്നാണ് പ്രോസിക്യൂഷൻ കേസ്.

തലശേരി പൊലിസ് റജിസ്റ്റർ ചെയ്ത കേസിൽ തലശേരി സെഷൻസ് കോടതി 2014 ഒക്ടോബറിൽ പ്രതിയെ ജീവപര്യന്തം തടവിനും 50000 രൂപ പിഴക്കും ശിക്ഷിച്ചു. ഈ വിധിയെയാണ് പ്രതി ഹെെക്കോടതിയിൽ ചോദ്യം ചെയ്തത്.

കേസിലെ  യഥാർത്ഥ പ്രതി പെൺകുട്ടിയുടെ ബന്ധുവായ മറ്റൊരാളാണെന്നും അയാളെ രക്ഷപ്പെടുത്താൻ തന്നെ പ്രതിയാക്കിയെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഈ വാദം അം​ഗീകരിക്കാനാവില്ലെന്ന് ഹെെക്കോടതി പറഞ്ഞു. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുമ്പോൾ പ്രതി തന്നെയാണ് കുറ്റം ചെയ്തതെന്ന് വ്യക്തമാണ്. തുടർന്നാണ് കീഴ്ക്കോടതി വിധി ശരിവെച്ച് ഉത്തരവായത്.

പൊലിസിന് വേണ്ടി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ കെെകാര്യം ചെയ്യുന്ന സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ് അംബികാ ദേവി ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2UBoqjQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages