കൊച്ചി> വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കാനായി നൽകിയ നാമ നിർദേശ പത്രികകൾ തള്ളിയതിനെതിരെ സമർപ്പിച്ച ഹർജി തള്ളിയ സിംഗിൾ ബെഞ്ച് നടപടിക്കെതിരെ സരിത എസ് നായർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ വിചാരണക്കോടതികൾ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്. കോടതികൾ ശിക്ഷ വിധിച്ച സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഹർജിക്കാരിക്ക് മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിവിധ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകി.
from Kerala || Deshabhimani Online News http://bit.ly/2v2zVpU
via IFTTT
No comments:
Post a Comment