തിരുവനന്തപുരം > ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഐഎന്‍ടിയുസി മുന്‍ സംസ്ഥാന സെക്രട്ടറി കല്ലിയൂര്‍ മുരളി. നേമത്ത് യുഡിഎഫിനെ കാല് വാരി ബിജെപിയെ ജയിപ്പിച്ചവര് തന്നെയാണിത്. പ്രവര്‍ത്തകരെ അംഗീകരിക്കാത്ത എ ഐ ഗ്രൂപ്പ് നേതാക്കളാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസിലുള്ളത്. ശശി തരൂരിന്റെ നോട്ടീസ് നല്കാന് പോലും ബൂത്തുകളില്‍ ആലില്ലെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ശശി തരൂര്‍ തോറ്റാലും പ്രവര്‍ത്തകരെ അംഗീകരിക്കില്ലെന്നാണ് വി എസ,് ശിവകുമാറിന്റെയും തമ്പാനൂര്‍ രവിയുടെയും നിലപാടെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു. കഴിഞ്ഞ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടമുറപ്പിച്ചിരുന്നു. അങ്ങനെയാണ് ബിജെപിക്ക് 35 സീറ്റ് ലഭിച്ചത്. സത്യം വിളിച്ചുപറയുന്നതിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി വരെയുണ്ടെന്നും കല്ലിയൂര്‍ മുരളി പറഞ്ഞു. തമ്പാനൂര്‍ രവിയും വി എസ് ശിവകുമാറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണമുയര്‍ത്തി കല്ലിയൂര്‍ മുരളി ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2P3Dgyp
via IFTTT
No comments:
Post a Comment