ശശി തരൂരിന്റെ പ്രചാരണത്തിന്‌ കോൺഗ്രസ്‌ നേതാക്കൾ സഹകരിക്കുന്നില്ല; പരാതി നൽകുമെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ശശി തരൂരിന്റെ പ്രചാരണത്തിന്‌ കോൺഗ്രസ്‌ നേതാക്കൾ സഹകരിക്കുന്നില്ല; പരാതി നൽകുമെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി

തിരുവനന്തപുരം > തിരുവനന്തപുരത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥി ശശി തരൂരിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽനിന്ന്‌ കോൺഗ്രസ്‌ നേതാക്കൾ ഒളിച്ചോടുന്നുവെന്ന്‌ ഡിസിസി ജനറൽ സെക്രട്ടറി. തിരുവനന്തപുരത്തെ പ്രമുഖ കോൺഗ്രസ്‌ നേതാവ്‌ തമ്പാനൂർ സതീഷാണ്‌ നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്‌. മണക്കാട്‌ മണ്ഡലത്തിന്റെ ചുമതലയുള്ള സതീഷ്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയാണ്‌ പ്രതിഷേധം അറിയിച്ചത്‌.

തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ പ്രാദേശിക നേതാക്കളടക്കം ശശി തരൂരിന്റെ പ്രചാരണത്തിന്‌ സഹകരിക്കുന്നില്ലെന്ന്‌ ആക്ഷേപമുണ്ടായിരുന്നു. പലസ്ഥലങ്ങളിലും കോൺഗ്രസിൻറെ പ്രവർത്തനം നിർജീവമാണെന്ന്‌ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പോസ്‌റ്റിനടിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. കൂടെയുള്ളവർ ശശി തരൂരിനെ തോൽപ്പിക്കാൻ നടക്കുകയാണ്‌, പ്രധാന നേതാക്കൾക്കൊന്നും പ്രചാരണത്തിന്‌ താൽപര്യമില്ല എന്നിങ്ങനെയാണ്‌ കമന്റുകൾ.

പല കോൺഗ്രസ്‌ നേതാക്കളും ആർഎസ്‌എസ്‌ മനസ്സുമായി നടക്കുകയാണെന്നും സതീഷ്‌ സമ്മതിക്കുന്നുണ്ട്‌. നേമത്ത്‌ കോൺഗ്രസ്‌ ബിജെപിക്ക്‌ വോട്ടുചെയത്‌പോലെ ആവർത്തിക്കരുതെന്നും പ്രവർത്തകർ പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2UoKnY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages