രാഹുലിന്റെ റോഡ‌് ഷോ: പച്ചപ്പതാക ഒഴിവാക്കി ലീഗ‌് പത്രവും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

രാഹുലിന്റെ റോഡ‌് ഷോ: പച്ചപ്പതാക ഒഴിവാക്കി ലീഗ‌് പത്രവും

തെരഞ്ഞെടുപ്പ‌് ജയിക്കാൻ മൃദുഹിന്ദുത്വം പയറ്റുന്ന കോൺഗ്രസിന‌് മാർഗ തടസ്സമുണ്ടാകാതിരിക്കാൻ ലീഗ‌് കൊടികൾ മുക്കിയെന്ന് വ്യക്തമായതോടെ നാണക്കേടിന്റെ പാരമ്യത്തിലായി ലീഗ‌്
മലപ്പുറം> കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും റോഡ‌് ഷോയിൽ മുസ്ലിംലീഗിന്റെ പച്ചപ്പതാക ഒഴിവാക്കി  മുഖപത്രത്തിന്റെ കീഴടങ്ങൽ. സംഘപരിവാർ ദുർവ്യാഖ്യാനങ്ങൾക്ക‌് ഉപയോഗിക്കുമെന്നതിനാൽ രാഹുലിന്റെ പരിപാടികളിൽ ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കണമെന്ന‌് കോൺഗ്രസ‌് ആഗ്രഹിക്കുന്നതായി വാർത്തയുണ്ടായിരുന്നു.  കോൺഗ്രസ‌് അങ്ങനെ നിർദേശിച്ചിട്ടില്ലെന്നും പാർടിയുടെ ആത്മാഭിമാനമായ ഹരിത പതാക ഉയർത്തേണ്ടിടത്ത‌് ഉയർത്തുമെന്നും വ്യക്തമാക്കി ലീഗ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദടക്കം രംഗത്തെത്തിയിരുന്നു.

എന്നാൽ വ്യാഴാഴ‌്ച നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ രാഹുലിന്റെ റോഡ‌് ഷോയിൽ പച്ചക്കൊടി പേരിനുമാത്രമാണ‌് ഉപയോഗിച്ചത‌്. വെള്ളിയാഴ‌്ച ചന്ദ്രിക പത്രം ഒന്നാം പേജിൽ എട്ടുകോളത്തിൽ നൽകിയ ചിത്രത്തിൽ ലീഗ‌് കൊടി  കാണാനില്ല. തെരഞ്ഞെടുപ്പ‌് ജയിക്കാൻ മൃദുഹിന്ദുത്വം പയറ്റുന്ന കോൺഗ്രസിന‌്  മാർഗ തടസ്സമുണ്ടാകാതിരിക്കാൻ ലീഗ‌് കൊടികൾ മുക്കിയെന്ന് വ്യക്തമായതോടെ നാണക്കേടിന്റെ പാരമ്യത്തിലായി ലീഗ‌്. 

വയനാട്ടിൽ  രാഹുൽ ഗാന്ധിയുടെ  പ്രചാരണ പരിപാടികളിൽ ലീഗ‌് കൊടികളായിരുന്നു കൂടുതൽ.  ലീഗ‌് പതാക പാകിസ്ഥാൻ കൊടിയായി ചിത്രീകരിച്ച‌് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ശക്തമായി പ്രചാരണമാരംഭിച്ച സാഹചര്യത്തിലാണ‌് പച്ചക്കൊടി ഒഴിവാക്കണമെന്ന‌് ആവശ്യമുയർന്നത‌്. രാഹുലിന്റെ പരിപാടികളിൽ പച്ചക്കൊടി കൊണ്ടുവരേണ്ടതില്ലെന്ന ലീഗ് നേതാവിന്റെ ശബ്ദസന്ദേശവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദംകൊഴുത്തു. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ പച്ചക്കൊടിയുടെ പിന്തുണയിലാണ് മുഖ്യമന്ത്രിയായതെന്ന‌് പറഞ്ഞായിരുന്നു യൂത്ത‌് ലീഗിന്റെ പ്രതിഷേധം.

എന്നാൽ  സഖ്യകക്ഷിയായ  ലീഗിന്റെ അസ‌്തിത്വവും  ആത്മാഭിമാനവും വ്രണപ്പെട്ടിട്ടും  കോൺഗ്രസ‌് നേതാക്കളാരും ആശ്വാസ വാക്കുകൊണ്ടുപോലും ലീഗിനെ തുണച്ചില്ലെന്നതും ശ്രദ്ധേയം. ഇതോടെയാണ് റോഡ‌് ഷോയിൽ പച്ചക്കൊടി നിയന്ത്രിക്കാൻ ലീഗുകാർ നിർബന്ധിതരായത‌്.

കരിപ്പൂർ വിമാനത്താവളത്തിൽ രാഹുലിനെ സ്വീകരിക്കാൻ ലീഗ‌് നേതാക്കളായിരുന്നു മുന്നിൽ. നാണക്കേട്‌ മറയ്ക്കാൻ പേരിനുമാത്രമേ പച്ചക്കൊടി ഉപയോഗിച്ചുള്ളു. പച്ചക്ക‌് പകരം വെള്ളക്കൊടിയും കുടയുമായി ലീഗുകാർ പോകുന്ന ചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2CXMpUo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages