തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ കുട്ടി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ കുട്ടി മരിച്ചു

കൊച്ചി>തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത്‌ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന്‌ ഗുരുതര നിലയിലായിരുന്ന 7 വയസുകാരൻ മരിച്ചു. തലച്ചോറിന്‌  പരിക്കേറ്റതിനെ തുടർന്ന്‌ വെൻറിലേറ്ററിലായിരുന്നു. പത്ത്‌  ദിസവം മുമ്പാണ്‌ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. മർദ്ദനത്തിൽ തലയോട്ടി പൊട്ടിയിരുന്നു.ഇന്ന്‌ രാവിലെ 11.30ഓടെയാണ്‌ ഡോക്‌ടർമാർ മരണം സ്‌ഥിരീകരിച്ചത്‌.

കുട്ടിയെ മർദ്ദിച്ച അരുൺ ആനന്ദിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്‌. കട്ടിലിൽനിന്ന്‌ വീണു പരിക്കേറ്റെന്ന്‌ പറഞ്ഞാണ്‌ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്‌. എന്നാൽ സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുയായിരുന്നു. കുട്ടിയുടെ നാലുവയസുള്ള സഹോദരനേയും അമ്മയേയും പ്രതി മർദ്ദിക്കാറുണ്ടെന്നും തെളിവ്‌ ലഭിച്ചിട്ടുണ്ട്‌.

ഒരു വർഷം മുമ്പ്‌ പിതാവ്‌ മരിച്ചതോടെ  കുട്ടികളും അമ്മയും അരുൺ ആനന്ദിനൊപ്പമാണ്‌ താമസിച്ചിരുന്നത്‌.ഇളയകുട്ടിയാണ്‌ മർദ്ദനത്തെ പറ്റി വിവരം നൽകിയത്‌. ഇളയകുട്ടി കിടക്കയിൽ മൂത്രം ഒഴിച്ചത്‌ ശ്രദ്ധിച്ചില്ലെന്നുപറഞ്ഞാണ്‌ മൂത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2VqP5B1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages