കൊച്ചി> നസ്രാണികളടെ വോട്ട് തനിക്ക് വേണ്ടെന്നും അവര്‍ കാലുവാരികളാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞതായി കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍. ഗുരുവായുരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ചക്രമാക്കില്‍ പോളിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ' നസ്രാണികളുടെ വോട്ട് വേണ്ടെ, അവര്‍ കാലുവാരികള്‍' , എന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞതായാണ് വെളിപ്പെടുത്തല്‍.
സത്യം പുറത്തു പറഞ്ഞ പോളിയെ കോണ്‍സ്സില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാന്‍ ഡിസിസി പ്രസിഡണ്ടായ സ്ഥാനാര്‍ത്ഥി ശ്രമിച്ചുവെങ്കിലും ഇയാള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയുമെന്ന് പറഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം തന്നെ തിരിച്ചെടുത്ത കാര്യം പോളി തന്നെ വ്യക്തമാക്കുന്നു. നസ്രാണി വോട്ടിന് ഞാന്‍ വില കല്‍പ്പിക്കുന്നില്ലായെന്നും അല്ലാതെ തന്നെ ഇവിടെ നിന്നാല്‍ ജയിക്കുമോ എന്ന് നോക്കട്ടെയെന്നും പറഞ്ഞ് നടക്കുന്ന രീതി ശരിയല്ല എന്നും പ്രതാപന്റെ പരാമര്‍ശിത്തിന് മറുപടിയായി പോളി പോസ്റ്റില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ഒരു മതേതര നസ്രാണികള്‍ ആണ് തൃശൂരില്‍ കരുണാകരനേയും മുരളീധരനേയും കാലുവാരി തോല്‍പ്പിച്ചത് എന്നും അവരുടെ വോട്ട് വേണ്ടെന്നും അവരുടെ വോട്ടില്ലാതെ ജയിക്കാന്‍ എനിക്ക് കഴിയുമെന്നും പ്രതാപന്‍ പറഞ്ഞു എന്നാണ് ആരോപണം.
from Kerala || Deshabhimani Online News http://bit.ly/2KVcmtS
via IFTTT
No comments:
Post a Comment