കൊച്ചി/അങ്കമാലി> വിഷു ആഘോഷിക്കാൻ അമ്മയുടെ വീട്ടിലെത്തിയ പതിനൊന്നുകാരിയെ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭത്തിൽ യുവമോർച്ച ജില്ലാ കമ്മിറ്റി കറുകുറ്റി നീറുങ്ങൽ ആണ്ടപ്പിള്ളി പ്രദീപിനെ(37) പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ സഹോദരനാണിയാൾ.
വിഷു ആഘോഷത്തിന‌് ശേഷം മാതാപിതാക്കൾ കോടാലിയിലെ വീട്ടിലേക്ക‌് തിരിച്ചു പോയിരുന്നു. എന്നാൽ അഞ്ചാം ക്ലാസ‌് വിദ്യാർഥിനിയായ കുട്ടിയെ പ്രദീപിന്റെ വീട്ടിൽ നിർത്തി. തിങ്കളാഴ‌്ച വൈകിട്ട‌് 5.50ന‌് കുട്ടിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയെ പ്രദീപ‌് തന്നെ കാറിൽ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ അങ്കമാലി പൊലീസിൽ വിവരം അറിയിച്ചു. എസ‌്പി രാഹുൽ ആർ നായർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദീപിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും മൊഴിയെടുത്തു.
കൂടുതൽ് വിശദമായ ചോദ്യം ചെയ്യലിനായി പ്രദീപിനെ കസ‌്റ്റഡിയിലെടുത്തു. അമ്മയും പ്രദീപും മാത്രമാണിപ്പോൾ വീട്ടിലുള്ളത‌്. അവിവാഹിതനാണ‌്. പെൺകുട്ടിയുടെ കഴുത്തിൽ ചുറ്റിവരഞ്ഞ പാടുണ്ട‌്. മൃതദേഹം മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക‌് മാറ്റി. പെൺകുട്ടിയുടെ മരണത്തെക്കുറിച്ച‌് ശക്തമായി അന്വേഷിക്കണമെന്നും പ്രതിയെ പിടികൂടണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ആവശ്യപ്പെട്ടു.
from Kerala || Deshabhimani Online News http://bit.ly/2IFdOir
via IFTTT
No comments:
Post a Comment