കൊല്ലം
കൊല്ലം പാർലമെന്റ‌് മണ്ഡലത്തിൽ ബിജെപിയുടെ വോട്ട‌് യുഡിഎഫിന‌് മറിക്കാൻ നീക്കമുണ്ടെന്ന യുവമോർച്ച സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അത‌് സാധൂകരിച്ച‌് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന്റെ പ്രതികരണം. ബിജെപിയുടെ വോട്ടും തനിക്ക‌് ലഭിക്കുമെന്ന‌് ഏഷ്യാനെറ്റ‌് ന്യൂസ‌് ചാനലിന‌് നൽകിയ അഭിമുഖത്തിൽ പ്രേമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞു. ബിജെപിക്ക‌് സാധ്യതയില്ലാത്ത മണ്ഡലത്തിൽ അവരുടെ വോട്ടുകൾ തനിക്ക‌് കിട്ടുന്നതിൽ എന്താണ‌് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
വോട്ടുകച്ചവടം സംബന്ധിച്ച് യുവമോർച്ച നേതാവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ കൊല്ലത്ത് വിളിച്ച ബിജെപി യോഗം ബഹളത്തിൽ കലാശിച്ചു. ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ് വ്യാഴാഴ‌്ച വിളിച്ച അടിയന്തര തെരഞ്ഞെടുപ്പുകമ്മിറ്റി യോഗത്തിലാണ‌് മുൻ ജില്ലാ പ്രസിഡന്റടക്കമുള്ള നേതാക്കൾ രൂക്ഷവിമർശവുമായെത്തിയത‌്. വോട്ടുകച്ചവടം പരസ്യമായതോടെ പ്രതിഷേധവുമായി കൂടുതൽ പ്രവർത്തകരെത്തി. ഇതോടെ സ്ഥാനാർഥി കെ വി സാബുവിനൊപ്പം ജില്ലാ പ്രസിഡന്റ് അടിയന്തര വാർത്താസമ്മേളനം വിളിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞെങ്കിലും ഇത്തവണ ബിജെപി വോട്ട് കുറഞ്ഞാൽ ആർക്കായിരിക്കും ഉത്തരവാദിത്തമെന്ന ചോദ്യത്തിന‌് മറുപടിയുണ്ടായില്ല.
യുവമോർച്ച മുൻ സംസ്ഥാന വൈസ‌് പ്രസിഡന്റ് ആർ എസ് പ്രശാന്താണ് കൊല്ലം മണ്ഡലത്തിൽ ബിജെപി വോട്ട‌് യുഡിഎഫ‌് സ്ഥാനാർഥിക്ക‌് മറിച്ചുനൽകുന്നതായി വ്യാഴാഴ‌്ച വെളിപ്പെടുത്തിയത്. ഇതെത്തുടർന്ന് രാത്രി വിളിച്ച അടിയന്തര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും നേതൃത്വത്തിനെതിരെ തിരിഞ്ഞു. 60 പേർ പങ്കെടുക്കേണ്ട യോഗത്തിൽ നേതാക്കളെക്കൂടാതെ ഒമ്പതുപേരാണെത്തിയത്.
നിലവിലുള്ള സാഹചര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കുണ്ടറയിൽ യോഗംചേരാനുള്ള ബിജെപി ജില്ലാ പ്രസിഡന്റിന്റെ ആദ്യതീരുമാനം പിന്നീട്മാറ്റി. തുടർന്നാണ് കൊല്ലത്ത് വാർത്താസമ്മേളനം വിളിച്ചത്. യുഡിഎഫിന് ബിജെപി വോട്ട് ലഭിക്കില്ലെന്നു പറയാൻ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയും ആർഎസ‌്പി നേതാവ് ഷിബു ബേബിജോണും വെള്ളിയാഴ്ച വാർത്താസമ്മേളനം വിളിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Znbzp2
via IFTTT
No comments:
Post a Comment