തിരുവനന്തപുരം> തീരദേശത്തിനായി കേരളം സമർപ്പിച്ച 7000 കോടിയുടെ പദ്ധതിയെ അപ്പാടെ അവഗണിച്ചശേഷമാണ‌് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന‌് പ്രധാനമന്ത്രി പറയുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. സാറ്റ്‌ലൈറ്റ് ഫോൺ, നാവിക് ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കാനും സുരക്ഷാ സംവിധാനമൊരുക്കാനും മുൻകൈയെടുത്തത് സംസ്ഥാന സർക്കാരാണ്. ഓഖിക്ക് അനുവദിച്ച 133 കോടിയിൽനിന്ന‌് 21.3 കോടി രൂപ തിരിച്ചെടുക്കുകയാണ് കേന്ദ്രം ചെയ്തതെന്ന‌് മുഖ്യമന്ത്രി പ്രസ‌്താവനയിൽ പറഞ്ഞു.
പ്രളയത്തിൽ 31,000 കോടിയുടെ നഷ്ടമുണ്ടായ കേരളത്തിന് കേന്ദ്രം എത്രരൂപയാണ് അനുവദിച്ചതെന്ന‌് വെളിപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറാകുമോ. കേന്ദ്ര മാനദണ്ഡപ്രകാരം ലഭിക്കേണ്ട 5000 കോടി അനുവദിച്ചിട്ടുണ്ടോ. അനുവദിച്ച 2900 കോടിയിൽ 330 കോടി തിരികെ വാങ്ങി. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയുടെ സഹായം അട്ടിമറിച്ചത് ആരാണെന്ന‌് കൊച്ചുകുട്ടികൾക്കുവരെ അറിയാം. വിലക്കയറ്റത്തെക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർധനയെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ഇക്കാര്യങ്ങളിലൊക്കെ താൻ വലിയ പരാജയമായിരുന്നു എന്നദ്ദേഹം സമ്മതിക്കുകയാണോയെന്ന‌് മുഖ്യമന്ത്രി ചോദിച്ചു.
from Kerala || Deshabhimani Online News http://bit.ly/2Ur1QtT
via IFTTT
No comments:
Post a Comment