ആധിയില്ല. ആശങ്കയില്ല; ‘അനുയാത്ര’യിൽ പുതുജീവനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

ആധിയില്ല. ആശങ്കയില്ല; ‘അനുയാത്ര’യിൽ പുതുജീവനം



തൃശൂർ
ഇവർക്കിനി ആധിയില്ല. ആശങ്കയില്ല. സർക്കാരേകിയ മാജിക്കൽ ടച്ചിൽ  പിറന്നത് പുതുജീവിതം. കണ്ണീർ വറ്റാത്ത ഇവരുടെ രക്ഷിതാക്കൾക്ക് മനംനിറയെ സന്തോഷം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്ക് ജാലവിദ്യാ പ്രകടനങ്ങളിലൂടെയാണ് പുതുപ്പിറവിയുണ്ടായത്. ഭിന്നശേഷിക്കാരുടെ മനസ്സുകളിൽ വിരിയുന്ന കലാവൈഭവങ്ങൾ വികസിപ്പിച്ച് തൊഴിലവസരമൊരുക്കാൻ എൽഡിഎഫ് സർക്കാർ ഒരുക്കിയ ‘അനുയാത്ര’ പദ്ധതി ലോകചരിത്രത്തിൽ സ്ഥാനംനേടുകയാണ്. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിയിൽ മാജിക് അക്കാദമിയും കണ്ണിചേർന്നതോടെ കുട്ടികളുടെ സമഗ്ര ജീവചക്രമുന്നേറ്റത്തിന് വഴിയൊരുക്കുന്ന മാന്ത്രികസ്പർശമായി മാറുകയാണ്.

ഭിന്നശേഷിക്കാർക്ക് കരുത്തുപകരാൻ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ എം പവർ (മാജിക്കൽ പവർ) എന്ന ടീം രൂപീകരിച്ചു. 650 ഭിന്നശേഷിക്കാരിൽനിന്ന് 23 കുട്ടികളെ തെരഞ്ഞെടുത്ത് ജാലവിദ്യ പഠിപ്പിച്ചു. സാധാരണ കുട്ടികളെപ്പോലും ഞെട്ടിച്ച് ഇവർ ജാലവിദ്യകൾ ഒന്നൊന്നായി ഹൃദിസ്ഥമാക്കി. ഏറ്റവും വൈഭവമുള്ള ആറുപേർക്ക് മാജിക്കൽ പ്ലാനറ്റിൽ ജോലിയും നൽകി. വീടില്ലാത്തവർക്ക് വീടും അക്കാദമി നിർമിച്ചുനൽകി. ആറുമാസത്തിനുശേഷം ചൈൽഡ് ഡെവലപ്മെന്റ്ക സെന്ററിലെ ഡോക്ടർമാരുടെ സംഘം എത്തി നടത്തിയ പരിശോധനയിൽ കുട്ടികളുടെ മാനസികാവസ്ഥയിൽ നല്ല പുരോഗതിയുണ്ടായതായി സ്ഥിരീകരിച്ചു.

അനുയാത്ര പദ്ധതി വഴി തന്റെ കൊച്ചുമകൾ ശിൽപ്പയ്ക്ക് വലിയ മാറ്റമുണ്ടായതായി മുത്തശ്ശി  തിരുവനന്തപുരം നാവായിക്കുളം കൃഷ്ണവിലാസത്തിൽ കൃഷ്ണമ്മ പറഞ്ഞു. ശിൽപ്പയും അമ്മ ലീനയും സുഖമില്ലാത്തവരാണ്. അച്ഛൻ ബാബു മരിച്ചു. കണ്ണീർ തോരാത്ത ദിനങ്ങളുണ്ടായിരുന്നില്ല.  ശിൽപ്പയ്ക്ക് മാജിക്കൽ പ്ലാനറ്റിൽ ജോലി ലഭിച്ചു.  ഒരിക്കലും മറക്കാനാകാത്ത ആശ്വാസമാണ് പിണറായി സർക്കാർ വഴി ലഭിച്ചത്.

സ്പെഷ്യൽ സ്കൂൾ പഠനം കഴിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുന്ന ഘട്ടത്തിലാണ് ആർ വിഷ്ണുവിന് സർക്കാർ  തുണയായതെന്ന്  അമ്മ തിരുവനന്തപുരം  ദീപ പറയുന്നു. മകൻ സ്വയം കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭിന്നശേഷിക്കാരായ നിരവധി കുട്ടികൾക്കാണ് അനുയാത്ര പുതുജീവനായതെന്നും ദീപ പറഞ്ഞു.

അനുയാത്ര പദ്ധതിയുടെ അടുത്തഘട്ടമായി വ്യത്യസ്ത മേഖലകളിലുള്ള 100 കലാകാരന്മാർക്ക് കലാവൈഭവം തെളിയിക്കാൻ അവസരമൊരുക്കുന്ന ഡിഫറന്റ് ആർട്ട്  സെന്റർ ആരംഭിക്കാൻ സർക്കാർ പദ്ധതിയുണ്ട്. ഇതിനുള്ള അപേക്ഷകളും സ്വീകരിച്ചു. പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങൾ മുതൽ സുസ്ഥിരമായ പുനരധിവാസംവരെ അനുയാത്രയിൽ ആവിഷ്കംരിച്ചിട്ടുണ്ട്ർ.  അംഗപരിമിതരെ സഹായിക്കാൻ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസിൽ  ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചുവരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2UAkZ1E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages