രാഘവന‌് നൽകിയ തുകയുടെ ഉറവിടം രാഹുൽഗാന്ധി വ്യക്തമാക്കണം: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

രാഘവന‌് നൽകിയ തുകയുടെ ഉറവിടം രാഹുൽഗാന്ധി വ്യക്തമാക്കണം: എം എ ബേബി

പെരുമ്പാവൂർ/കാലടി > 'കോഴിക്കോട്ടെ യുഡിഎഫ‌് സ്ഥാനാർഥി എം കെ രാഘവൻ പറഞ്ഞതുപോലുള്ള തുക മറ്റ‌് കോൺഗ്രസ‌് സ്ഥാനാർഥികൾക്കും നൽകിയിട്ടുണ്ടോയെന്ന‌് എഐസിസി അധ്യക്ഷൻ രാഹുൽഗാന്ധി വ്യക്തമാക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അറയ‌്ക്കപ്പടിയിലും അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടിയിലും എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രചാരണ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എംപിയും കോഴിക്കോട‌് യുഡിഎഫ‌് സ്ഥാനാർഥിയുമായ എം കെ രാഘവൻ ഒരു സ്വകാര്യ വാർത്താ ചാനലിനോട‌് പറഞ്ഞത‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട‌് കോടി രൂപ എഐസിസി നൽകിയെന്നാണ‌്. ഈ തെരഞ്ഞെടുപ്പിൽ അഞ്ച‌് കോടി രൂപ കിട്ടുമെന്നാണ‌് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ഈ തുകയുടെ ഉറവിടം വ്യക്തമാക്കാനുള്ള ബാധ്യത രാഹുൽഗാന്ധിക്കുണ്ട‌്. ബൊഫോഴ‌്സ‌്, ടുജി, കൽക്കരി, കോമൺവെൽത്ത‌് കുംഭകോണങ്ങളിൽനിന്ന‌് കിട്ടിയ തുകയാണോ ഇതെന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട‌്. രാജ്യത്തെ വിറ്റുകിട്ടിയ കാശുകൊണ്ട‌് ജനാധിപത്യത്തെ അട്ടിമറിക്കുന്ന വൃത്തികേട‌് അവസാനിപ്പിക്കാനുള്ള സമയമായി ഈ തെരഞ്ഞെടുപ്പിനെ ജനങ്ങൾ സമീപിക്കണം. അഴിമതിയുടെ പിടിയിൽനിന്ന‌് രാജ്യത്തെ രക്ഷിക്കാൻ കേരളത്തിൽ എൽഡി‌എഫ‌് സ്ഥാനാർഥികളെയും മറ്റിടങ്ങളിൽ മതേതര ജനാധിപത്യ പാർടികളെയും വിജയിപ്പിക്കണമെന്ന‌് അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഇല്ലാത്ത വയനാട്ടിലാണ‌് വർഗീയത‌യ‌്ക്കെതിരെ യുദ്ധം നയിക്കാൻ രാഹുൽഗാന്ധി വരുന്നത‌്. ബിജെപി തീവ്ര ഹിന്ദു വർഗീയതയാണ‌് പറയുന്നതെങ്കിൽ കോൺഗ്രസ‌് മൃദു വർഗീയതയ‌്ക്കൊപ്പമാണ‌്. അതവരുടെ പ്രകടനപത്രിക നോക്കിയാൽ വ്യക്തമാണ‌്. കഴിഞ്ഞ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന സച്ചാർ കമീഷൻ റിപ്പോർട്ടിനെക്കുറിച്ച‌് ഇക്കുറി മിണ്ടാട്ടമില്ല. ഈ തെരഞ്ഞെടുപ്പിൽ ആരെയാണ‌് എതിർക്കേണ്ടത‌് എന്നതിനെക്കുറിച്ച‌് ഇനിയും കോൺഗ്രസ‌് തീരുമാനിച്ചിട്ടില്ല.

ഒരു പത്രം  രാഹുൽഗാന്ധിയെക്കുറിച്ച‌് പറഞ്ഞത‌് വയനാട്ടിലെ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം അഞ്ച‌് സംസ്ഥാനങ്ങളിൽ തരംഗമുണ്ടാക്കുമെന്നാണ‌്. അമേഠിക്കും റായ‌്ബറേലിക്കുമപ്പുറത്ത‌് ഒരു സംസ്ഥാനത്ത‌് തരംഗമുണ്ടാക്കാൻ കഴിയാത്തയാളാണ‌് അഞ്ച‌് സംസ്ഥാനങ്ങളിൽ തരംഗമുണ്ടാക്കാൻ പോകുന്നത‌്. അഞ്ച‌് വർഷംകൊണ്ട‌് എന്ത‌് മാന്ത്രികതയാണ‌് ഇദ്ദേഹം കാണിക്കുക എന്നുകൂടി ഈ തെരഞ്ഞെടുപ്പ‌് പറഞ്ഞുതരും. കഴിഞ്ഞ അഞ്ചുവർഷത്തെ ജനവിരുദ്ധ ഭരണത്തിലൂടെ രാജ്യത്തുണ്ടായ ബിജെപി വിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ഒരു ശ്രമവും കോൺഗ്രസ‌് നടത്തിയിട്ടില്ല. എന്നാൽ ആ വികാരം ഉൾക്കൊള്ളുന്ന പ്രാദേശിക പാർടികളുണ്ട‌്. അവരാകും തെരഞ്ഞെടുപ്പിനുശേഷം  രാജ്യത്തിന്റെ ഭരണം ആർക്കെന്ന‌് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.  



from Kerala || Deshabhimani ​Online ​News http://bit.ly/2OPaWj6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages